Please enable javascript.Cooking Gas Price,പാചക വാതക സിലിണ്ടറിന് വില കുറയും - cooking gas price slashed by rs 200 - Samayam Malayalam

പാചക വാതക സിലിണ്ടറിന് വില കുറയും

Authored byറിങ്കു ഫ്രാൻസിസ് | Samayam Malayalam 29 Aug 2023, 5:10 pm
Subscribe

വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന് വില കുറയും. വീണ്ടും സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം. ഉജ്വല പദ്ധതിക്ക് കീഴിലെ ഉപഭോക്താക്കൾക്കും അധിക സബ്സിഡി

ഹൈലൈറ്റ്:

  • പാചക വാതക സിലിണ്ടറിന് വില കുറയും
  • വീണ്ടും സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം
Cooking Gas
Cooking Gas
ആശ്വാസം. ഗാർഹിക പാചക വാതക വില സിലിണ്ടറിൻെറ വില കുറക്കാൻ ഒരുങ്ങി കേന്ദ്രം. ഓഗസ്റ്റ് 30 മുതൽ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചേക്കുമെന്ന് സൂചന. സിലിണ്ടറിന് 200 രൂപ വരെ കുറയ്ക്കാൻ സാധ്യതയുണ്ട്. എൽപിജിക്ക് കേന്ദ്ര സർക്കാർ വീണ്ടും സബ്സിഡി നൽകാൻ തീരുമാനിച്ചതോടെയാണിത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് പ്രഖ്യാപനം നടത്തിയത്.എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ഉജ്വല പദ്ധതിയുടെ ഭാഗമായവർക്കും സബ്സിഡി ലഭിക്കും . 2016-ലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനായി ഉജ്വല യോജന പദ്ധതി പ്രഖ്യാപിച്ചത്. 33 കോടിയോളം വരുന്ന ഗുണഭോക്താക്കൾക്കാണ് ഉജ്വല പദ്ധതിക്ക് കീഴിൽ സബ്സിഡി ലഭിക്കുക. 400 രൂപയാണ് പദ്ധതിക്ക് കീഴിലുള്ളവർക്ക് മൊത്തം സബ്സിഡി നൽകുന്നത്.
75 ലക്ഷം അധിക ഉജ്ജ്വല കണക്ഷനുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ പദ്ധതിക്ക് കീഴിലെ ഗുണഭോക്താക്കൾ മൊത്തം 10.35 കോടിയാകും. ഉജ്ജ്വല ഗുണഭോക്താക്കൾക്കുള്ള സബ്‌സിഡി സിലിണ്ടറിന് 400 രൂപയും മറ്റ് ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 200 രൂപയും വീതമാണ് സബ്‌സിഡി ലഭിക്കുന്നത്.



സിലിണ്ടറിന് 200 രൂപയാണ് കേന്ദ്ര മന്ത്രി സഭായോഗം അധിക സബ്സിഡിയായി ഇത്തവണ അനുവദിച്ചത്. ഈ മാസം ആദ്യം, എണ്ണ വിപണന കമ്പനികൾ ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. അതേസമയം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 ഗ്രാം സിലിണ്ടറിന് 99.75 രൂപയാണ് കുറച്ചത്. ഇത് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ പാചക വാതക സിലിണ്ടറിൻെറ വില ഇപ്പോൾ 1,680 രൂപയാണ്. 14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 1102 രൂപയാണ് ഇപ്പോൾ വില.
റിങ്കു ഫ്രാൻസിസ്
ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ