Please enable javascript.Sbi Credit Card Upi,SBI RuPay Credit Card: എസ്ബിഐ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ ചേർക്കാം; എങ്ങനെയെന്നറിയാം - how to link sbi rupay credit card on upi app - Samayam Malayalam

SBI RuPay Credit Card: എസ്ബിഐ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ ചേർക്കാം; എങ്ങനെയെന്നറിയാം

Samayam Malayalam 12 Aug 2023, 4:48 pm
Subscribe

ഇന്ത്യയിലെ വിവിധ ബാങ്കുകൾ ഇതിനോടകം ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസരമൊരുക്കുകയാണ്. എസ്ബിഐ റൂപേ ക്രെഡിറ്റ് കാർഡ് എങ്ങനെയാണ് യുപിഐ ആപ്പുമായി ലിങ്ക് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കാം.

SBI Rupay credit card on UPI
പ്രതീകാത്മക ചിത്രം
ഇന്ന്, പ്രതിദിനം ദശലക്ഷക്കണക്കിന് ഇടപാടുകൾ സാധ്യമാക്കുന്ന ഒരു വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി യുപിഐ മാറിയിരിക്കുന്നു. ഒട്ടുമിക്ക എല്ലാ ബാങ്കുകളും ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പൊതുമേഖലാ ബാങ്ക് ആണ് എസ്ബിഐ അഥവാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയതും മികവ് പുലർത്തുന്നതുമായ ക്രെഡിറ്റ് കാർഡ് വിതരണക്കാരും എസ്ബിഐ തന്നെയാണ്.

എസ്ബിഐ കാർഡും നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ചേർന്ന് എസ് ബി ഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 10 മുതൽ അവരുടെ റുപേ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ ഇടപാടുകൾ നടത്താൻ കഴിയുമെന്ന് ബാങ്ക് അറിയിച്ചു.


യുപിഐ പെയ്മെൻറ് സൗകര്യം വാഗ്ദാനം ചെയ്യുന്ന മൂന്നാം കക്ഷി ആപ്പുകളിലൂടെ രജിസ്റ്റർ ചെയ്ത് എസ്ബിഐ റുപേ ക്രെഡിറ്റ് കാർഡുടമകൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. റുപേ പ്ലാറ്റ്ഫോമിൽ എസ്ബിഐ കാർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ സേവനം കൂടുതൽ ഉപകാരമായിരിക്കും. എസ്ബിഐയുമായി സഹകരിച്ച് മെച്ചപ്പെട്ടതും, സൗകര്യപ്രദവും, തടസ്സമില്ലാത്തതുമായ പെയ്മെൻറ് അനുഭവം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് എൻപിസിഐ പറഞ്ഞു.

ഈ പുതിയ സേവനത്തിലൂടെ, എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ പ്ലാറ്റ്ഫോമിൽ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയും.
എസ് ബി ഐ കാർഡുടമകൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് യുപിഐയിൽ എൻട്രോൾ ചെയ്യാനും അതുപയോഗിച്ച് വ്യാപാരികൾക്ക് (പി2എം) പണമടയ്ക്കാനും കഴിയും. എന്നാൽ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ, എസ് ബി ഐ കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാർഡ് ഉടമയുടെ മൊബൈൽ നമ്പർ യുപിഐ ആപ്പുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എസ്ബിഐ കാർഡ് എങ്ങനെ യുപിഐയിൽ ലിങ്ക് ചെയ്യാം

  • പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് യുപിഐ തേഡ് പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്യുക
  • യുപിഐ ആപ്പിൽ നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക
  • രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുവാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
  • ക്രെഡിറ്റ് കാർഡുകളുടെ പട്ടികയിൽനിന്ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക
  • എസ്ബിഐ ക്രെഡിറ്റ് കാർഡ് തിരെഞ്ഞെടുക്കുക
  • ക്രെഡിറ്റ് കാർഡിൻറെ അവസാന 6 അക്കങ്ങളും, എക്സ്പയറി ഡേറ്റും നൽകി, 6 അക്ക യുപിഐ പിൻ സജ്ജീകരിക്കുക

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ