തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ കുറവ്. പവന് 280 രൂപ കുറഞ്ഞ് 24,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസത്തിൻ്റെ ആദ്യ ദിനം സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വര്‍ണ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ട് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്ക് 24,520 രൂപയാണ്.
അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 42 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 42,200 എന്ന നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 42 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 42,200 എന്ന നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.