Please enable javascript.Gold Price In Kerala,സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 35,080 - gold rate in kerala on 15th august 2021 - Samayam Malayalam

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 35,080

Samayam Malayalam 15 Aug 2021, 9:16 am
Subscribe

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 240 രൂപ വര്‍ധിച്ചിരുന്നു. ഈ മാസം ഇതുവരെ പവന് 800 രൂപയാണ് കുറഞ്ഞത്. വെള്ളിവിലയിലും മാറ്റമില്ലാതെ തുടരുന്നു.

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകളില്‍ മാറ്റമില്ല
  • പവന് ഇന്നലെ മാത്രം കുറഞ്ഞത് 240 രൂപ
gold
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,200 രൂപയിലും ഗ്രാമിന് 4,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 240 രൂപ വര്‍ധിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,779.70 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണ വിലയില്‍ ഈ മാസം ഇതുവരെ പവന് 800 രൂപയാണ് കുറഞ്ഞത്.
ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. സ്വര്‍ണ്ണ വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒറ്റയടിക്ക് 2.5 ശതമാനം വരെ വില ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ട്

ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു. ജൂലൈയില്‍ പവന് 800 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ജൂലൈ 16,20,30 തിയതികളിലാണ്.

Also Read: ചെക്ക് ഇടപാടുകൾ നടത്താറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പിഴ

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
35,2004,4001,779.70
ശനിയാഴ്ച35,2004,4001,779.70

വെള്ളി വില

വെള്ളി വിലയിലും മാറ്റമില്ല. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 68.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 545.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 68,200 രൂപയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ