ആപ്പ്ജില്ല

അഞ്ചു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് എത്ര രൂപ പലിശ കിട്ടും?

അഞ്ചു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് എത്ര രൂപ പലിശ കിട്ടും? ബാങ്കാണോ പോസ്റ്റോഫീസാണോ ലാഭം? പോസ്റ്റോഫീസിൻെറ പ്രതിമാസ നിക്ഷേപ പദ്ധതിക്ക് കീഴിൽ പണം നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ നിരക്ക് അറിഞ്ഞിരിക്കാം.

Authored byറിങ്കു ഫ്രാൻസിസ് | Samayam Malayalam 27 Nov 2023, 6:55 pm

ഹൈലൈറ്റ്:

അഞ്ചു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം
പോസ്റ്റോഫീസിൽ എത്ര രൂപ പലിശ കിട്ടും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Post Office MIS Scheme
Post Office MIS Scheme
നിക്ഷേപം സുരക്ഷിതമായിരിക്കണം എന്നാൽ മോശമല്ലാത്ത വരുമാനവും വേണം. ഇങ്ങനെ ആഗ്രഹിക്കുന്നവർക്ക് സഹാകരമായ ഒരു ഓപ്ഷനാണ്
പോസ്റ്റോഫീസിൻെറ പ്രതിമാസ വരുമാന പദ്ധതി.
എല്ലാ മാസവും വരുമാനം കണ്ടെത്താൻ ഇത് സഹായകരമാകും. പദ്ധതിക്ക് കീഴിൽ ഒരു വ്യക്തി ഒരു അക്കൗണ്ടിൽ പരമാവധി ഒൻപത് ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കണം. നിക്ഷേപിച്ച തുകയ്ക്ക് എല്ലാ മാസവും പലിശ ലഭിക്കും. ഈ പലിശയിലൂടെ സ്ഥിരമായ വരുമാനം കണ്ടെത്താം. അഞ്ചു വർഷത്തിന് ശേഷം, നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കും. മുതിർന്ന പൗരന്മാ‍ർക്കും ഈ പദ്ധതി മികച്ച ഓപ്ഷനാണ്. നിലവിൽ പദ്ധതിക്ക് കീഴിലെ പലിശ നിരക്ക് 7.4 ശതമാനമാണ്.

ഈ സ്കീമിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് അഞ്ചു ലക്ഷം, ഒൻപത് ലക്ഷം ജോയിന്റ് അക്കൗണ്ട് ആണേൽ 15 ലക്ഷം രൂപ എന്നിങ്ങനെ നിക്ഷേപിക്കാം.

അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശ എത്ര?

പോസ്റ്റ് ഓഫീസ് എംഐഎസ് കാൽക്കുലേറ്റർ അനുസരിച്ച്, നിങ്ങൾ പോസ്റ്റ് ഓഫീസ് എംഐഎസിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ ലഭിക്കും. അതേസമയം, പരമാവധി ഒൻപത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ നേടാം. ഒരു ജോയിൻറ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാനാകും.

പേഴ്സണൽ ലോണിന് ചെലവേറും? ആർബിഐയുടെ പുതിയ നിർദേശങ്ങൾ നിലവിൽ ലോണുള്ളവരെ ബാധിക്കുന്നത് എങ്ങനെ ?

അഞ്ചു വ‍ർഷത്തിന് മുമ്പ് പണം പിൻവലിക്കണോ?

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കേണ്ടി വന്നാൽ, ഒരു വർഷത്തിന് ശേഷം ഈ സൗകര്യം ലഭ്യമാണ്. എന്നാൽ അതിന് മുമ്പ് തുക പിൻവലിക്കാൻ ആകില്ല. നിക്ഷേപം കാലാവധി പൂ‍ർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിച്ചാൽ പിഴ നൽകണം. ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുട രണ്ടു ശതമാനം കുറയ്ക്കും. അക്കൗണ്ട് തുറന്ന് മൂന്ന് വർഷത്തിന് ശേഷമാണ് പണം പിൻവലിക്കുന്നതെങ്കിൽ, നിക്ഷേപിച്ച തുകയിൽ നിന്ന് ഒരു ശതമാനം കുറച്ചതിന് ശേഷം നിക്ഷേപ തുക തിരികെ നൽകും. അതേ സമയം അഞ്ചു വർഷം പൂർത്തിയാകുമ്പോൾ, മുഴുവൻ തുകയും തിരികെ ലഭിക്കും.
ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്