ആപ്പ്ജില്ല

ഓഹരിയൊന്നിന് 36 രൂപ വീതം നേടാം; വരുന്ന ആഴ്ചയിൽ ഡിവിഡന്റ് നൽകുന്ന 14 ഓഹരികൾ

പുതിയ വ്യാപാര ആഴ്ചയിൽ (മേയ് 20 മുതൽ 24 വരെ) 14 ലി​സ്റ്റഡ് കമ്പനികളാണ് ഓഹരി ഉ‌ടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കമ്പനികളിൽ നിന്നും ഓഹരിയൊന്നിന് 15 പൈസ മുതൽ 36 രൂപ വരെയുള്ള ലാഭവിഹിതം നിക്ഷേപകർക്ക് ലഭിക്കും. വേദാന്ത, എസ്ബിഐ, ടാറ്റ കൺസ്യൂമർ, കോൾ‌​ഗേറ്റ് തുടങ്ങിയ പ്രധാന ഓഹരികളും ഡിവിഡന്റ് നൽകുന്നുണ്ട്. റെക്കോഡ് തീയതി ഉൾപ്പെടെയുള്ള വിശദാംശം അറിയാം.

Authored byപിൻ്റു പ്രകാശ് | Samayam Malayalam 18 May 2024, 3:16 pm

ഹൈലൈറ്റ്:

  • 14 കമ്പനികൾ ലാഭവിഹിതം നൽകുന്നു
  • വേദാന്ത, എസ്ബിഐ, കോൾഗേറ്റ്
  • 15 പൈസ മുതൽ 36 രൂപ വരെ നേടാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Dividend Shares News
പ്രതീകാത്മക ചിത്രം

ജിഇ ഷിപ്പിങ്


രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ഷിപ്പിങ് കമ്പനിയാണ് ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിങ് കമ്പനി അഥവാ ജിഇ ഷിപ്പിങ് (BSE: 500620, NSE: GESHIP). ഓയിൽ ഡ്രില്ലിങ് സേവന മേഖലയിലും പ്രവർത്തന സാന്നിധ്യമുണ്ട്. ഓഹരിയൊന്നിന് 10.80 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകുമെന്നാണ് അറിയിപ്പ്. ഇതിനായുള്ള റെക്കോഡ് തീയതി മേയ് 22 ആകുന്നു. നിലവിൽ 1,024 രൂപയിലാണ് ജിഇ ഷിപ്പിങ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

ശേഷസായീ പേപ്പർ


വിവിധതരം കടലാസ് നിർമാണത്തിലും വിപണനത്തിലും മുൻ നിരയിലുള്ള കമ്പനിയാണ് ശേഷസായീ പേപ്പർ ആൻഡ് ബോർഡ്സ് (BSE: 502450, NSE: SESHAPAPER). പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായുള്ള എക്സ്-ഡിവിഡന്റ് തീയതി മേയ് 22-നാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 330 രൂപ നിലവാരത്തിലാണ് ശേഷസായീ പേപ്പർ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്.


ഹൈ എനർജി ബാറ്ററി


പ്രതിരോധ സേനകളുടെ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങളിലും ഉപയോഗിക്കുന്ന അത്യന്താധുനിക ബാറ്ററി വിതരണം ചെയ്യുന്ന കമ്പനിയാണ് ഹൈ എനർജി ബാറ്ററി ലിമിറ്റഡ് (BSE: 504176). ഓഹരിയൊന്നിന് 3.00 രൂപ വീതം അന്തിമ ലാഭവിഹിതം നൽകുമെന്നാണ് കമ്പനിയു‌ടെ അറിയിപ്പ്. ഇതിനുള്ള എക്സ്-ഡിവിഡന്റ് തീയതി മേയ് 22 ആണ്. നിലവിൽ 820 രൂപ നിലവാരത്തിലാണ് ഹൈ എനർജി ബാറ്ററി ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

എസ്ബിഐ


രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖലാ സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ (BSE: 500112, NSE: SBIN). ആഗോള തലത്തിൽ ഫോർച്യൂൺ 500 പട്ടികയിൽ ഉൾപ്പെടുന്ന ബാങ്ക് കൂടിയാണിത്. പ്രതിയോഹരി 13.70 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് കമ്പനിയു‌ടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായുള്ള റെക്കോഡ് തീയതി മേയ് 22 ആണ്. നിലവിൽ 818 രൂപയിലാണ് എസ്ബിഐ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്.

ഭരണത്തിന് കീഴിൽ കുതിച്ച് ഓഹരി വിപണി; ഒരു ഓഹരി പോലും വാങ്ങാതെ മോദി; എന്തുകൊണ്ട്?

കെന്നമെറ്റൽ ഇന്ത്യ


വാഹന, പ്രതിരോധ, ഇൻഫ്രാ, എൻജീനീയറിങ് മേഖലയിലേക്ക് ആവശ്യമായ മെറ്റൽവർക്കിങ് ടൂളുകളും മെറ്റൽ പൗഡറുകളും നിർമിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ കെന്നമെറ്റലിന്റെ ഇന്ത്യയിലെ ഉപകമ്പനിയാണ് കെന്നമെറ്റൽ ഇന്ത്യ ലിമിറ്റഡ് (BSE: 505890). ഓഹരിയൊന്നിന് 30.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകുമെന്നാണ് കമ്പനിയു‌ടെ അറിയിപ്പ്. ഇതിനുള്ള റെക്കോഡ് തീയതി മേയ് 23 ആകുന്നു. നിലവിൽ 2,886 രൂപയിലാണ് കെന്നമെറ്റൽ ഇന്ത്യ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്.

അവാന്റൽ ലിമിറ്റഡ‍്


വ്യോമയാന, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ നെറ്റ്‍വർക്ക് മാനേജ്മെന്റ് സോഫ്റ്റ്‍വെയറും സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ ഉത്പന്നങ്ങളും നിർമിക്കുന്ന കമ്പനിയാണ് അവാന്റൽ ലിമിറ്റഡ് (BSE: 532406). പ്രതിയോഹരി 20 പൈസ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായുള്ള റെക്കോഡ് തീയതി മേയ് 23-ന് നിശ്ചയിച്ചു. നിലവിൽ 117 രൂപയിലാണ് അവാന്റൽ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

മോദിക്ക് കാലിടറുമോ? ഇന്ത്യ വിക്സ് നൽകുന്ന സൂചനയെന്ത്? ഓഹരി വിപണിയിൽ എന്തു സംഭവിക്കും?

ട്രെന്റ് ലിമിറ്റഡ‍്


ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ റീട്ടെയിൽ കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ് (BSE: 500251, NSE: TRENT). വെസ്റ്റ്സൈഡ്, സൂഡിയോ തുടങ്ങിയ ബ്രാൻഡുകളൊക്കെ ട്രെന്റ് ലിമിറ്റഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അതേസമയം ഓഹരിയൊന്നിന് 3.20 രൂപ വീതം അന്തിമ ലാഭവിഹിതം നൽകുമെന്നാണ് അറിയിപ്പ്. ഇതിനുള്ള റെക്കോഡ് തീയതി മേയ് 22 ആണ്. നിലവിൽ 4,635 രൂപയിലാണ് ട്രെന്റ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

കോൾഗേറ്റ് പാമോലീവ്


പ്രമുഖ ദന്ത സംരക്ഷണ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുടെ രാജ്യത്തെ ഉപവിഭാഗമാണ് കോൾഗേറ്റ് പാമോലീവ് ഇന്ത്യ ലിമിറ്റഡ് (BSE: 500830, NSE: COLPAL). പ്രതിയോഹരി 26 രൂപ വീതം ഇടക്കാല ലാഭവിഹിതമായും 10 രൂപ വീതം വിശേഷാൽ ലാഭവിഹിതവും കൈമാറുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അതായത് ഓഹരി ഉടമകൾക്ക് ലാഭവിഹിത ഇനത്തിൽ ആകെ 36 രൂപ വീതം നേടാമെന്ന് സാരം. ഇതിന്റെ ഭാഗമായുള്ള റെക്കോഡ് തീയതി മേയ് 23 നിശ്ചയിച്ചു. നിലവിൽ 2,682 രൂപയിലാണ് കോൾഗേറ്റ് പാമോലീവ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

  • ഒബ്റോയ് റിയാൽറ്റി - ഇടക്കാല ലാഭവിഹിതം 2.00 രൂപ വീതം - റെക്കോഡ് തീയതി മേയ് 23
  • പൊന്നി ഷുഗർ (ഈറോഡ്) - അന്തിമ ലാഭവിഹിതം 7.00 രൂപ വീതം - എക്സ് ഡിവിഡന്റ് തീയതി മേയ് 22
  • സുല വൈൻയാർഡ്സ് - അന്തിമ ലാഭവിഹിതം 4.50 രൂപ വീതം - റെക്കോഡ് തീയതി മേയ് 22
  • വേദാന്ത ലിമിറ്റഡ് - ഇടക്കാല ലാഭവിഹിതം 11.00 രൂപ വീതം - റെക്കോഡ് തീയതി മേയ് 25
  • ക്യുജിഒ ഫിനാൻസ് - ഇടക്കാല ലാഭവിഹിതം 15 പൈസ വീതം - റെക്കോഡ് തീയതി മേയ് 24
  • ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് - അന്തിമ ലാഭവിഹിതം 7.75 രൂപ വീതം - റെക്കോഡ് തീയതി മേയ് 24
(Disclaimer: മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപത്തിനുള്ള ശുപാർശയല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും നിങ്ങൾക്ക് മാർഗനിർദേശം തേടാം.)
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്