Please enable javascript.Stocks To Watch Today,ഓഹരി വിപണിയിൽ പ്രതീക്ഷ - stocks to watch today 5 july - Samayam Malayalam

ഓഹരി വിപണിയിൽ പ്രതീക്ഷ

Samayam Malayalam 5 Jul 2022, 9:30 am
Subscribe

ഓഹരി വിപണിയിൽ ഉണർവ്. ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ ഓഹരിവിപണി കുതിപ്പിനു ശ്രമിക്കുന്ന കാഴ്ചയാണ് രാവിലെ. ഇന്നലെ ആ​​ഗോള വിപണികളിലും ശുഭപ്രതീക്ഷ പ്രകടമാണ്. നിഫ്റ്റി രാവിലെ ഉയർച്ചയിലാണ്.

petrol 1200.
ഇന്നലെ നിഫ്റ്റി 28.20 പോയിന്റിന്റെ ഇടിവിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയിലാണ്. ഇന്ന് വാച്ച് ലിസ്റ്റിൽ പരിഗണിക്കേണ്ട ഓഹരികൾ താഴെ പറയുന്നു.

ടിസിഎസ്
യുഎസിലെ എപിക് സിസ്റ്റം കേസിൽ ടിസിഎസിനു മേൽ അമേരിക്കൻ കോടതി വിധിച്ച പിഴ 140 മില്യൺ ഡോളറായി കുറച്ചു.

കൊടക് മഹീന്ദ്ര ബാങ്ക്

ചില മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് കൊടക് മഹീന്ദ്ര ബാങ്കിന് 1.05 കോടി രൂപയുടെ പിഴ ചുമത്തി

ഇൻഡസ് ഇൻഡ് ബാങ്ക്
മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്കിനു മേൽ റിസർവ് ബാങ്ക് 1 കോടി രൂപയുടെ പിഴ ചുമത്തി

വേദാന്ത
കമ്പനിയുടെ മെറ്റൽ ഉല്പാദനം ഇയർ ഓൺ ഇയർ അടിസ്ഥാനത്തിൽ 14 ശതമാനം വർധിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ കണക്കാണിത്. മൊത്തം ഊർജ്ജ ബിസിനസിലെ വിൽപ്പന ഇയർ ഓൺ ഇയർ അടിസ്ഥാനത്തിൽ 32 ശതമാനം വർധനയോടെ 3,577 യൂണിറ്റുകളായി.

ടാറ്റ സ്റ്റീൽ
കമ്പനി നീലാചൽ ഇസ്പത് നിഗത്തെ ഏറ്റെടുത്തു.93.71 ശതമാനം പങ്കാളിത്തമാണ് നിലവിലുള്ളത്. 12,100 കോടി രൂപയുടെ വിനിമയാമാണ് നടന്നത്.

ആർസിസി സിമന്റ്സ്
കമ്പനിയുടെ എംഡി സുനിൽ കുമാർ രാജി വെച്ചു

കിർലോസ്കർ ഫെറൗസ് ഇൻഡസ്ട്രീസ്
കർണാടകയിലെ മിനി ബ്ലാസ്റ്റ് ഫർണസിന്റെ അപ്ഗ്രഡേഷൻ കമ്പനി പൂർത്തീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ