ആപ്പ്ജില്ല

'ബംഗാളിൽ ബിജെപി കൂടുതൽ സീറ്റ് നേടും'; പുലിവാല് പിടിച്ച് കാരാട്ട്

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് ബിജെപി അനുകൂല പരാമര്‍ശം നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രകാശ് കാരാട്ട് സിപിഎം നേതൃത്വത്തിന് വിശദീകരണം നൽകി.

Samayam Malayalam 12 May 2019, 2:42 pm

ഹൈലൈറ്റ്:

  • പ്രകാശ് കാരാട്ട് സിപിഎം നേതൃത്വത്തിന് വിശദീകരണം നൽകി.
  • അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് ബിജെപി അനുകൂല പരാമര്‍ശം നടത്തിയത്.
  • പ്രകാശ് കാരാട്ട് വിശദീകരണം നൽകിയെന്ന് സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Prakash Karat
കൊൽക്കത്ത: ബിജെപി അനുകൂല പരമാര്‍ശത്തിൽ പുലിവാല് പിടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് കാരാട്ട് ബിജെപി അനുകൂല പരാമര്‍ശം നടത്തിയത്. ഇതേത്തുടര്‍ന്ന് പ്രകാശ് കാരാട്ട് സിപിഎം നേതൃത്വത്തിന് വിശദീകരണം നൽകി.
'ബംഗാളിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിച്ചേക്കാം. അമിത് ഷാ പറയുന്നതുപോലെ 23 സീറ്റുകള്‍ ലഭിക്കാൻ പോകുന്നില്ല' എന്നതായിരുന്നു പ്രകാശ് കാരാട്ടിൻ്റെ പ്രസ്താവന. വിഷയത്തിൽ കാരാട്ടിനോട് സിപിഎം ബംഗാൾ നേതൃത്വമാണ് വിശദീകരണം തേടിയത്.

പ്രകാശ് കാരാട്ട് വിശദീകരണം നൽകിയെന്ന് സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. ബിജെപിയും മമതയും തമ്മിൽ ഒത്തുകളിച്ചു എന്നാണ് കാരാട്ട് ഉദ്ദേശിച്ചത്. ബംഗാളിൽ സിപിഎമ്മിന് നേട്ടം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്