ആപ്പ്ജില്ല

'ഡി 360 ബാങ്ക്​ '; പുതിയ ഡിജിറ്റൽ ബാങ്കിന് അനുമതി നൽകി സൗദി

സാമ്പത്തിക മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാർ നൽകിവരുന്ന പിന്തുണയുടെ ഭാഗമായാണ്​ പുതിയ ബാങ്കിന്​ ലൈസൻസ്​ നൽകാനുള്ള തീരുമാനം.

Samayam Malayalam 17 Feb 2022, 8:58 am

ഹൈലൈറ്റ്:

  • സ്വകാര്യ മേഖലയുടെ വളർച്ചയെ പിന്തുണക്കാൻ ആവശ്യമായ നിരവധി പദ്ധതികൾ സൗദി പുറത്തിറക്കും
  • സർക്കാറിന് നന്ദി പറഞ്ഞ് ധനമന്ത്രിയും സെൻട്രൽ ബാങ്ക് ഗവർണറും

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Saudi Arabia Approves Licensing of New Digital Bank
സൗദി: ഡി360 ബാങ്ക് എന്ന പേരിലുള്ള പ്രാദേശിക ഡിജിറ്റൽ ബാങ്കിനാണ് സൗദി അനുമതി നൽകിയിരിക്കുന്നത്. സൗദിയിലെ മൂന്നാമത് ഡിജിറ്റൽ ബാങ്ക് ആണ് ഇത്. സൗദി മന്ത്രിസഭ ബാങ്കിന് ലെെസൻസ് നൽകാൻ തീരുമാനിച്ചു. മന്ത്രിസഭയുടെ പുതിയ തീരുമാനത്തിന് ധനമന്ത്രി മുഹമ്മദ് അൽജദ്ആനും സൗദി സെൻട്രൽ ബാങ്ക് ഗവർണർ ഡോ. ഫഹദ് ബിൻ അബ്ദുൽ അൽമുബാറക്കും സർക്കാറിന് നന്ദി പറഞ്ഞു.
പൊതു നിക്ഷേപ ഫണ്ടിന്റെ സഹായത്തോടെയാണ് ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ദിറായ ഫിനാൻഷ്യൽ കമ്പനിയുടെ നേതൃത്വത്തിൽ 1.65 ശതകോടി റിയാൽ മൂലധനത്തോടെയാണ് തുടക്കം. സ്ഥാപനങ്ങളുടേയും വൃക്തികളുടേയും നിക്ഷേപത്തിലൂടെയാണ് പുതിയ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയിൽ വലിയ പിന്തുണയാണ് സർക്കാർ നൽകി വരുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ബാങ്കിന് ലൈസൻസ് നൽകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Also Read:
രാജ്യം ഒരോ ദിവസവും വലിയ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. സൗദി സാമ്പത്തിക മേഖലയെ ഉയർത്തികൊണ്ടുവരിക എന്നതാണ് ലക്ഷ്യം വെക്കുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ആണ് രാജ്യത്ത് നടപ്പിലാക്കിയത്. സ്വകാര്യ മേഖലയുടെ വളർച്ചയെ പിന്തുണക്കാൻ ആവശ്യമായ നിരവധി പദ്ധതികൾ സൗദി പുറത്തിറക്കിയിരുന്നു.

പുതിയ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്ന തരത്തിൽ വലിയ മാറ്റങ്ങൾ ആണ് സൗദി കൊണ്ടുവരുന്നത്. രാജ്യത്ത് ബാങ്കിങ് ബിസിനസ്സ് നടത്താൻ രണ്ട് പ്രാദേശിക ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ നൽകിയിരിക്കുന്നത് മൂന്നാമത്തെ ലൈസൻസാണ് പതിനൊന്ന് പ്രാദേശിക ബാങ്കുകൾ, മൂന്ന് പ്രാദേശിക ഡിജിറ്റൽ ബാങ്കുകൾ, വിദേശ ബാങ്കിന്റെ 21 ശാഖകൾ എന്നിവയുൾപ്പെടെ രാജ്യത്തെ ലൈസൻസുള്ള ബാങ്കുകളുടെ ആകെ എണ്ണം 35 എത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്