Please enable javascript.UAE VISA RULES,തൊഴില്‍ വിസ ലഭിച്ച് യുഎഇയിലേക്ക് വരുമ്പോള്‍ കുടുംബത്തെ കൂടെക്കൂട്ടാന്‍ കഴിയുമോ? അറിയാം വിസ നിയമങ്ങള്‍ - can family travel with employee on uae work visa? know the visa rules - Samayam Malayalam

തൊഴില്‍ വിസ ലഭിച്ച് യുഎഇയിലേക്ക് വരുമ്പോള്‍ കുടുംബത്തെ കൂടെക്കൂട്ടാന്‍ കഴിയുമോ? അറിയാം വിസ നിയമങ്ങള്‍

Edited byനിഷാദ് അമീന്‍ | Samayam Malayalam 18 Sept 2023, 3:51 pm
Subscribe

നിങ്ങളുടെ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ എങ്കിലും കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൂടെ കൊണ്ടുപോകുന്നതിന് തടസമില്ല.

VISA STAMP
പ്രതീകാത്മക ചിത്രം
അബുദാബി: തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുകയാണെങ്കില്‍ കുടുംബത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴികളുണ്ട്. ദുബായിലെ ഒരു സ്ഥാപനം നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നുവെന്നും നിങ്ങളുടെ തൊഴില്‍ ദാതാവ് യുഎഇ റെസിഡന്‍സ് വിസ സ്‌പോണ്‍സര്‍ ചെയ്യുമെന്നും കരുതുക. തൊഴില്‍ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് 2021 ലെ ഫെഡറല്‍ ഉത്തരവ് 33ാം നമ്പര്‍ പ്രകാരം 2022ലെ കാബിനറ്റ് പ്രമേയം ഒന്ന് അനുസരിച്ചുള്ള വ്യവസ്ഥകളാണ് ഇവിടെ ബാധകം.

യുഎഇ ലേബര്‍ നിയമപ്രകാരം ഒരു തൊഴിലുടമയ്ക്ക് യുഎഇക്ക് പുറത്തുള്ള ഒരു വ്യക്തിയെ ജോലിക്കെടുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് വര്‍ക്ക് പെര്‍മിറ്റും താമസ വിസയും നല്‍കാനും കഴിയും. നിങ്ങളുടെ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ എങ്കിലും കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൂടെ കൊണ്ടുപോകുന്നതിന് തടസമില്ല.


യുഎഇയിലെത്തിയ ശേഷം വര്‍ക്ക് പെര്‍മിറ്റും റെസിഡന്‍സി വിസയും ലഭ്യമായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ വിസ നില മാറ്റാനും നിങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ അവര്‍ക്കും റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനും കഴിയും.

ജോലി നല്‍കുന്ന സ്ഥാപനത്തിന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയും തൊഴിലാളിക്ക് യുഎഇ റെസിഡന്‍സി വിസ ലഭിക്കുകയും ചെയ്യുന്നതോടെ മാത്രമേ ജോലി നിയമപരമാവുകയുള്ളൂ. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021ലെ ഫെഡറല്‍ നിയമം നമ്പര്‍ 29 എന്നിവയാണ് ഇവിടെ ബാധകം. തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടാതെ ഒരു തൊഴിലുടമയും ഒരു ജീവനക്കാരനെയും റിക്രൂട്ട് ചെയ്യുകയോ നിയമിക്കുകയോ ചെയ്യരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. വര്‍ക്ക് പെര്‍മിറ്റ് നേടാതെ ജോലിചെയ്യാതിരിക്കാന്‍ തൊഴിലാളിയും ബാധ്യസ്ഥനാണ്.

വിമാനങ്ങളില്‍ ഇനി ഇഷ്ടഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; പുതിയ സംവിധാനവുമായി എമിറേറ്റ്‌സ്
വര്‍ക്ക് പെര്‍മിറ്റുകളില്‍ പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്, താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്, ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇതില്‍ ഏതാണ് ലഭിക്കുന്നതെന്ന് മനസിലാക്കുകയും തൊഴിലാളിയും തൊഴിലുടമയും സാധുവായ തൊഴില്‍ കരാറുണ്ടാക്കി ഒപ്പുവയ്ക്കുകയും വേണം.

രണ്ട് കാറ്റഗറികളിലായാണ് വിസിറ്റ് അനുവദിക്കുന്നത്. യുഎഇ നിവാസികള്‍ക്ക് 1,000 ദിര്‍ഹം നിക്ഷേപിച്ച് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് ഇതിലൊന്ന്. ഇതിന് ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം വിവിധ തൊഴില്‍വിഭാഗങ്ങളിലായി 6,000 ദിര്‍ഹം മുതല്‍ 8,000 ദിര്‍ഹം വരെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. 1,000 ദിര്‍ഹം റീഫണ്ടബിള്‍ ഡെപ്പോസിറ്റിനൊപ്പം വിസയുടെ വില ഏകദേശം 800 ദിര്‍ഹമാണ്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികളെ യുഎഇയിലെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ല
ട്രാവല്‍ ഏജന്റ് വഴി ഏതൊരാള്‍ക്കും വിസിറ്റ് വിസ ലഭിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. സ്‌പോണ്‍സര്‍ ട്രാവല്‍ ഏജന്റ് ആയിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്‍. 1,200 ദിര്‍ഹം മുതല്‍ 1,400 ദിര്‍ഹം വരെയാണ് വിസ ചെലവ്.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ