Please enable javascript.Pameela Krishnan,എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്; ശുചീകരണ തൊഴിലാളിയായ മലയാളി യുവതിക്ക് 1 ലക്ഷം ദിർഹം - labour market award pameela krishnan works as a cleaning staff at the canadian medical centre - Samayam Malayalam

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്; ശുചീകരണ തൊഴിലാളിയായ മലയാളി യുവതിക്ക് 1 ലക്ഷം ദിർഹം

Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 7 Dec 2023, 3:38 pm
Subscribe

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് സ്വന്തമാക്കിയ സന്താഷത്തിലാണ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി പ്രമീള കൃഷ്ണ. കൂടുതൽ ജോലി ചെയ്യാനുള്ള ഊർജ്ജമാണ് ഇതിൽ നിന്നും ലഭിക്കുന്നതെന്ന് പ്രമീള കൃഷ്ണ പറയുന്നു. ഒരു ലക്ഷം ദിർഹം കൂടാതെ, സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയും ലഭിച്ചിട്ടുണ്ട്.

labour market award pameela krishnan works as a cleaning staff at the canadian medical centre
എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്; ശുചീകരണ തൊഴിലാളിയായ മലയാളി യുവതിക്ക് 1 ലക്ഷം ദിർഹം
അബുദാബി: അബുദാബി കനേഡിയൻ മെഡിക്കൽ സെന്ററിയിൽ ജോലി ചെയ്യുന്ന മലയാളി ശുചീകരണ തൊഴിലാളിയായ പ്രമീള കൃഷ്ണക്ക് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് ലഭിച്ചു. യുഎഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ആണ് ഈ അവാർഡ് നൽകുന്നത്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി പ്രമീള കൃഷ്ണ(51)നാണ് അവാർഡ് ലഭിച്ചത്. 1 ലക്ഷം ദിർഹം, സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയാണ് സമ്മാനമായി നൽകിയിരിക്കുന്നത്. പ്രസിഡ‍ൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാനിൽ നിന്ന് വേദിയിലെത്തി പ്രമീള അവാർഡ് ഏറ്റുവാങ്ങി. മനുഷ്യവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ സംബന്ധിച്ചു.

​13 വർഷമായി സിഎംസിയിൽ ജോലി ചെയ്യുന്നു​

​13 വർഷമായി സിഎംസിയിൽ ജോലി ചെയ്യുന്നു​




കഴിഞ്ഞ 13 വർഷമായി സിഎംസിയിൽ ആണ് പ്രമീള കൃഷ്ണ ജോലി ചെയ്യുന്നത്. പ്രമീളയുടെ ജോലിയിലുള്ള ആത്മാർഥതയും സത്യസന്ധതയും കണക്കിലെടുത്താണ് അവാർഡിനായി പരി​ഗണിക്കുന്നത്. നേരത്തെ അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സിഎംസിയുടെ അവാർഡും നേരത്തെ ലഭിച്ചിട്ടുണ്ട്. ആദ്യമായി ആണ് ഇതുപോലെ ഒരു വലിയ വേദിയിൽ വെച്ച് അവാർഡ് വാങ്ങുന്നതെന്ന് പ്രമീള പറയുന്നു.

​ജീവിതം പച്ചപിടിച്ചത് യുഎഇയിൽ എത്തിയപ്പോൾ​​

​ജീവിതം പച്ചപിടിച്ചത് യുഎഇയിൽ എത്തിയപ്പോൾ​​






അബുദാബിയിൽ നഴ്സായിരുന്നു പ്രമീളയുടെ സഹോദരൻ പ്രസാദ്. പ്രസാദ് അയച്ചുകൊടുത്ത സന്ദർശക വിസയിൽ ആണ് ആദ്യമായി പ്രമീള എത്തുന്നത്. 2019ലാണ് ഉപജീവനമാർഗം തേടി യുഎഇയിൽ എത്തുന്നത്. ഭർത്താവ് നേരത്തെ മരിച്ചുപോയതിനാൽ ജീവിക്കാനുള്ള വഴിതേടി. രണ്ട് മക്കളുടെ വിദ്യാഭ്യാസം, സ്വന്തമായി ഒരു വീടില്ല ഈ രണ്ട് ലക്ഷ്യങ്ങൾ ആണ് മുന്നിൽ ഉണ്ടായിരുന്നത്. നാട്ടിൽ 500 രൂപയിൽ താഴെ ദിവസക്കൂലിക്കാണ് പ്രമീള ജോലി ചെയ്തിരുന്നത്. ഇത് ഒന്നിനും തികയില്ലെന്ന് മനസിലാക്കിയ ശേഷം ആണ് ദുബായിലേക്ക് കയറാൻ തീരുമാനിച്ചത്. എന്നാൽ ദുബായിൽ എത്തിയ പ്രമീളയുടെ ജീവിതം മാറ്റി മറിച്ചു. എന്ത് ചെയ്യുമ്പോഴും ആത്മാർഥതയോടെ സമീപിക്കണമെന്ന ചിന്തയാണ് തന്നെ ഈ നേട്ടത്തിൽ അർഹയാക്കിയതെന്ന് പ്രമീള പറഞ്ഞതായി മനേരമ റിപ്പോർട്ട് ചെയ്യുന്നു.

പ്രമീള കൃഷ്ണ സംസാരിക്കുന്നു

Apple job vacancy in UAE: യുഎഇ യിൽ ആപ്പിൾ കമ്പനിയിൽ ജോലി

എല്ലാവരേടും നന്ദി അറിയിക്കുന്നതായി പ്രമീള

എല്ലാവരേടും നന്ദി അറിയിക്കുന്നതായി പ്രമീള



എല്ലാ ദിവസവും രാവിലെ 8 മണിക്ക് ജോലിക്കായി വരും. ഡോക്ടർമാരും മറ്റു തൊഴിലാളികളും എത്തുന്നതിന് മുമ്പ് തന്നെ പണികൾ ഒതുക്കും. ഡോക്ടർ ഇരിക്കുന്ന സ്ഥലങ്ങൾ എല്ലാം വൃത്തിയാക്കും. മെഡിക്കൽ മാലിന്യങ്ങൾ കളഞ്ഞ് എല്ലാം വൃത്തിയാക്കും. 13 വർഷമായി ഒരേ ആശുപത്രിയിൽ തന്നെ ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രമീള പറയുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി. മൂത്തമകൾ ഗായത്രി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ബി കോം ബിരുദധാരിയായ മകൻ വിഷ്ണു. നാട്ടിൽ ഇപ്പോൾ വീടു നിർമാണം അവസാന ഘട്ടത്തിൽ ആണ്. വീട് വെക്കാൻ വേണ്ടി ബാങ്കു വായ്പ എടുത്തിട്ടുണ്ട്. ഇത് അടച്ചു തീർക്കാൻ ലഭിച്ച പണം ഉപയോ​ഗിക്കും. ഭാവിയിൽ കഷ്ടപാടില്ലാതെ ജീവിക്കാൻ വേണ്ടിയുള്ള ഒരുക്കത്തിലാണ് താൻ എന്ന് പ്രമാള പറയുന്നു. അബുദാബിയിലെ ഭരണാധികാരികളോട് തന്റെ കടപ്പാട് അറിയിക്കുന്നുവെന്ന് പ്രമീള പറഞ്ഞു.

സുമയ്യ തെസ്നി കെപി
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ