Please enable javascript.Samyuktha Varma Yoga Video,സംയുക്ത വർമ്മയുടെ 'ഉർധവ ധനുരാസനം..'; വീഡിയോ കാണാം - actress samyuktha varma shares latest yoga video, fans just love it - Samayam Malayalam

സംയുക്ത വർമ്മയുടെ 'ഉർധവ ധനുരാസനം..'; വീഡിയോ കാണാം

Samayam Malayalam 30 Oct 2020, 10:26 am
Subscribe

യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സംയുക്ത വർമ്മ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളരെ കഠിനമായ യോ​ഗാ മുറയാണ് സംയുക്ത ഇപ്പോൾ ചെയ്യുന്നത്.

Samyukta Menon
സംയുക്ത വർമ്മയുടെ 'ഉർധവ ധനുരാസനം..'; വീഡിയോ കാണാം
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ സിനിമാ രംഗത്ത് വളരെ കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും കേവലം ചുരുങ്ങിയ സമയം കൊണ്ട് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി സംയുക്ത മാറിയിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ.

Also Read: ഞെട്ടിക്കുന്ന കിടിലൻ മേക്കോവർ ലുക്കിൽ രേഷ്മ അന്ന രാജൻ

നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണ് സംയുക്ത. എങ്കിലും പരസ്യചിത്രങ്ങളിലൂടെ സംയുക്ത ഇടയ്ക്കിടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. സംയുക്ത യോഗയിൽ അഗ്രഗണ്യയാണ്. ഇത് പലപ്പോഴായി ആരാധകർ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ പുതിയ യോഗാഭ്യാസത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സംയുക്ത വളരെ കഠിനമായ യോഗാ മുറയാണ് ഇപ്പോൾ ചെയ്യുന്നത്.

Also Read: 'അപ്പോൾ ബാഹുബലി 3യിൽ വീണ നായികയാകുന്നെന്നു കേട്ടത് സത്യമാണല്ലേ'; നടിയുടെ മറുപടി ബഹുരസം!

വീഡിയോ പങ്കുവെച്ച് സംയുക്ത വർമ്മ കുറിച്ചിരിക്കുന്നത് ‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക’, എന്നാണ്. സംയുക്ത ഏകദേശം 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്നയാളാണ്. മൈസൂരിൽ നിന്നാണ് താരം യോഗയിൽ മികച്ച പരിശീലനം കരസ്ഥമാക്കിയത്.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ