Please enable javascript.Kerala News, 1st January 2023 Live Updates: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു - kerala news in malayalam live updates 1st january 2023

Kerala News, 1st January 2023 Live Updates: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

| 1 Jan 2023, 10:47 pm
LIVE NOW
Kerala News, 1st January 2023 Live Updates: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

Kerala News Today, 1st January 2023:ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. 3 പേര്‍ വെടിയേറ്റു മരിച്ചു. 10 പേര്‍ക്ക് പരിക്ക്. കൊല്ലപ്പെട്ടവരില്‍ 2 പേര്‍ പ്രദേശവാസികള്‍. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. രജൗരി ജില്ലയിലെ ധാംഗ്രിയിലാണ് ആക്രമണം ഉണ്ടായത്. ഇന്നത്തെ വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം

  • പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍
    നിയന്ത്രണം വിട്ട പോലീസ് ജീപ്പ് സ്‌കൂട്ടറിലിടിച്ച് 2 യുവാക്കള്‍ മരിച്ച സംഭവത്തില്‍ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ആലപ്പുഴ എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ വിഷ്ണുദാസാണ് അറസ്റ്റിലായത്.
  • തെരുവ് നായയുടെ ആക്രമണം
    കൊല്ലം കുളത്തൂപ്പുഴയില്‍ 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവരില്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ശബരിമല തീര്‍ത്ഥാടകരും.
  • അന്താരാഷ്ട്ര ലഹരിക്കടത്ത്
    സിന്തറ്റിക്ക് മയക്കുമരുന്നുകളായ എംഡിഎംഎയും എല്‍എസ്ഡിയും കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്രസംഘത്തിലെ കോഴിക്കോട് സ്വദേശി പിടിയില്‍. വെള്ളയില്‍ നാലുകുടി പറമ്പ് റിസ്വാന്‍ (26) നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്
  • രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം
    രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി. 16 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
  • ഭക്ഷ്യവിഷബാധയെന്ന് സംശയം
    മാമ്മോദീസ ചടങ്ങിൽ ഭക്ഷണം കഴിച്ചവർ ആശുപത്രിയിൽ. ഭക്ഷ്യ വിഷബാധയെന്ന് സംശയം. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. നിരവധി ആളുകൾ ചികിത്സ തേടി. ഒരാളുടെ ആരോഗ്യ നില ഗുരുതരം. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച്ച ഉച്ചക്കായിരുന്നു വിരുന്ന്.
  • ആന്ധ്രയില്‍ ടിഡിപി റാലിക്കിടെ വീണ്ടും അപകടം
    ആന്ധ്രയില്‍ ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 3 പേര്‍ മരിച്ചു. മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത റാലിയിലാണ് അപകടം ഉണ്ടായത്.
  • ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം
    ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണം എംകെ ചൗക്ക് മേഖലയില്‍
  • ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍
    ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് 4 പേര്‍ക്ക് പരുക്ക്, രജൗരിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.
  • തിരയിൽ പെട്ട്യുവാവിനെ കാണാതായി
    വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കര കടപ്പുറത്ത് തിരയില്‍പെട്ട് യുവാവിനെ കാണാതായി. വലിയകത്ത് ഫൈസലിന്റെ മകന്‍ ഫൈജാസിനെയാണ് (22) കാണാതായത്.
  • റെക്കോര്‍ഡ് മദ്യവില്‍പ്പന
    പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം വിറ്റത് 107.14 കോടിരൂപയുടെ മദ്യം, ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരൂര്‍ പവര്‍ ഹൗസ് ഔട്ട് ലെറ്റില്‍
  • തൃശൂരിൽ പട്ടാപ്പകൽ മോഷണം
    തൃശൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ വന്‍ മോഷണം. 80 പവനിലേറെ സ്വര്‍ണം കവര്‍ന്നു. ശാസ്ത്രി നഗറിൽ താമസിക്കുന്ന എൽഐസി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ വിവാഹ ചടങ്ങളിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണം
  • ആശങ്കയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി
    സോളാര്‍ കേസില്‍ ആശങ്കയില്ലായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യം ജയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നുവെന്നും പരാതിക്കാരിയുടെ വാക്ക് കേട്ട് സിബിഐ അന്വേഷണത്തിന് പോയതില്‍ മാത്രം സര്‍ക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മന്‍ ചാണ്ടി.
  • ഡൽഹിയിൽ യുവതിയെ കാറിടിച്ച് വലിച്ചിഴച്ച് കൊന്നു
  • തൃശൂർ സ്വദേശി എം.ഡി.എം എ യുമായി പിടിയിൽ
    അങ്കമാലിയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ബൈക്കുമായി തൃശൂർ സ്വദേശിയായ യുവാവിനെ എം.ഡി.എം.എ യുമായി അറസ്റ്റു ചെയ്തു. തൃശൂർ തളിക്കുളത്തെ കച്ചേരിപ്പടി കാലാ നിവാസിൽ കെ.പി പ്രണവ് ദീപിനെ (30) യാണ് തളിപറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
  • ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്; മുഖ്യമന്ത്രി
    ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടത്. ആർ എസ് എസിൻ്റെ ആശയങ്ങൾ ഇന്ന് ഭരണതലത്തിൽ നടപ്പാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
  • സെൽഫിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം
  • പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരെ അതിക്രമം; സംഘർഷം
    പുതുവത്സരാഘോഷങ്ങൾക്കിടെ യുവതികളെ നിർബന്ധിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ശനിയാഴ്ച രാത്രി ഉത്തർ പ്രദേശിലെ ഗൗർ സിറ്റി ഫസ്റ്റ് അവന്യൂ സൊസൈറ്റിയിലാണ് സംഭവം. യുവതികൾക്കൊപ്പം സെൽഫിയെടുക്കാൻ യുവാക്കൾ ശ്രമിച്ചതോടെ സമീപത്തുണ്ടായിരുന്ന ഭർത്താക്കന്മാർ ഇടപെട്ടതോടെയാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.
  • കോട്ടയത്ത് ഭക്ഷ്യവിഷ ബാധ
    കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷ ബാധ. ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിന് ഭക്ഷ്യവിഷ ബാധയേറ്റു. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.
  • അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ
    ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ. അടൂർ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് തുളസീധരന്റെ പേരിൽ 20 കേസുകൾ ഉള്ളത്.
  • കാബൂൾ സൈനിക വിമാനത്താവളത്തിൽ സ്ഫോടനം
  • കാബൂൾ സൈനിക വിമാനത്താവളത്തിൽ സ്ഫോടനം
    കാബൂൾ സൈനിക വിമാനത്താവളത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ
    കോട്ടയം പാലായിൽ വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. പൂവരണി വില്ലേജ് കിഴപറയാർ പാറപ്പള്ളി കരയിൽ കളത്തൂകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയി (27), കൊണ്ടൂർ വില്ലേജ് കൊണ്ടുർ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കൽ വീട്ടിൽ സജി മകൻ ജിത്തു എം.എസ് (23) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.
  • റിട്ട. എസ്ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീവെച്ചു
    എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീ വെച്ച് നശിപ്പിച്ചതായി പരാതി. മലപ്പുറം എടവണ്ണ കുന്നുമ്മൽ സ്വദേശിയും റിട്ട: എസ്ഐയുമായ വടക്കൻ മുഹമ്മദിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീ വെച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
  • 38,000 പായ്ക്കറ്റ് ബിസ്ക്കറ്റ് സംഭാവന നൽകി തോണ്ടമാൻ
    ശ്രീലങ്കൻ പാർലമെൻ്റ് അംഗവും മുൻ മന്ത്രി അറുമുഖത്തിന്റെ മകനുമായ തോണ്ടമാൻ പുതുവർഷ പുലരിയിൽ ശബരിമല സന്നിധാനത്ത് ദർശനം നടത്തി. നടപ്പന്തലിൽ ക്യൂവിൽ കാത്തു നിൽക്കുന്നവർക്കായി 38000 പാക്കറ്റ് ബിസ്ക്കറ്റ് അദ്ദേഹം നൽകി.
  • കൈനീട്ടം നൽകിയും സ്വീകരിച്ചും പുതുവർഷ പുലരിയിൽ അയ്യപ്പന്മാർ
    കൈനീട്ടം നൽകിയും സ്വീകരിച്ചും പുതുവർഷ പുലരിയിൽ ശബരിമല സന്നിധാനം അയ്യപ്പ ഭക്തരാൽ നിറഞ്ഞു. ശരണാരവങ്ങൾക്ക് ഇടയിൽ പരസ്പരം നാണയ തുട്ടുകൾ നൽകിയും സ്വീകരിച്ചുമാണ് ദർശനത്തിന് എത്തിയവർ പുതുവത്സരത്തെ സ്വീകരിച്ചത്. വെർച്ച്വൽ ക്യൂ വഴി ബുക്കും ചെയ്തും അല്ലാതെയും സന്നിധാനത്തേക്ക് അയ്യപ്പ ഭക്തർ കൂടുതലായി എത്തുകയാണ്.
  • എം വി ഗോവിന്ദൻ ചാല അമ്പലത്തറ പുത്തൻപള്ളി പ്രദേശത്തെ വീടുകൾ സന്ദർശിച്ചു
    സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരം ചാല അമ്പലത്തറ പുത്തൻപള്ളി പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജനങ്ങളോട് സംവദിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വീടുകളും സന്ദർശിക്കുകയും ജനങ്ങൾക്കും പറയാനുള്ളതും അവർക്ക് അറിയാനുള്ളതും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും അവരോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കും. കേരളത്തിനെതിരായ കേന്ദ്രസർക്കാർ നിലാപാടും സംസ്ഥാന സർക്കാരിന്‍റെ ജനകീയ പ്രവർത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കും. ശരിയായ രീതിയിലുള്ള പാർട്ടി സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി ജനകീയമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളാണ് പാർട്ടി ഏറ്റെടുക്കുന്നതെന്ന് സിപി
  • സിപിഎമ്മിൻ്റെ ഗൃഹസന്ദർശനം തുടങ്ങി
    കേന്ദ്രസർക്കാരിന്‍റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സിപിഐ എമ്മിന്‍റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ (ജനുവരി 01) ജനുവരി 21 വരെ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് പാർടി നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും. പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ പാർട്ടി അംഗങ്ങൾ വരെയുള്ളവർ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കുകയും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും ജനങ്ങളോട് പറയാനുള്ളത് പറയുകയും ചെയ്യും.
  • യുഎഇയില്‍ നിര്‍ബന്ധിത തൊഴില്‍ ഇന്‍ഷുറന്‍സ്
    സ്വകാര്യ മേഖലയിലും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടത്തിനെതിരായ ഇന്‍ഷുറന്‍സ് എടുക്കല്‍ 2023 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏതെങ്കിലും കാരണത്താല്‍ തൊഴില്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടായാല്‍ തൊട്ടുടനെയുള്ള മൂന്ന് മാസങ്ങളില്‍ അതുവരെ ലഭിച്ച ശമ്പളത്തിന്റെ നിശ്ചിത ശതമാനം നഷ്ടപരിഹാരമായി ലഭിക്കുന്നതാണ് പദ്ധതി
  • അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അക്ഷയ AK 581 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. AA 673215 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
  • വാട്ടർ ടാങ്കിന് മുകളിൽ യുവാവ് കുടുങ്ങി
    പുതുവർഷം ആഘോഷിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി ഇറങ്ങാൻ കഴിയാതെ അവശ നിലയിലായ വ്യക്തിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വിയ്യൂർ കുളങ്ങര വീട്ടിൽ സുജീഷ്( 45) നെയാണ് തൃശൂരിൽ നിന്നുള്ള അഗ്നിശമനരക്ഷാസേന എത്തി രക്ഷപ്പെടുത്തിയത്.
  • പാചകവാതക വില കൂട്ടി
    വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി. വിലവര്‍ധന ഇന്നുമുതല്‍ നിലവില്‍ വരും.
  • പുതുവർഷത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് 8 പേർ
  • മലപ്പുറം സ്വദേശിനി ഊട്ടിയിൽ മരിച്ചു
    ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വിദ്യർഥിനി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്
  • ലൈംഗികാരോപണത്തെ തുടർന്ന് വകുപ്പ് ഒഴിയുന്നതായി ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്
  • നീക്കം വനിതാ കോച്ചിന്‍റെ ലൈംഗികാതിക്രമ പരാതിയ്ക്ക് പിന്നാലെ
    ജൂനിയർ അത്‌ലറ്റിക്സ് വനിതാ കോച്ചിന്‍റെ ലൈംഗികാതിക്രമ പരാതിയിൽ ചണ്ഡിഗഡ് പോലീസ് കേസെടുത്തതിനു പിന്നാലെ, മുൻ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് വകുപ്പ് ചുമതല ഒഴിഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മന്ത്രി.
  • മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
  • യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
    ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്.
  • പ്രതികരിച്ച് സന്ദീപ് സിങ്
  • സൗദി ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 13,250 പ്രവാസികളെ
    രാജ്യത്ത് താമസ, വിസാ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 25,328 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായി നടപടികള്‍ കാത്തുകഴിയുന്ന 13,250 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.
  • ഓയിൽ മില്ലിന് തീ പിടിച്ചു
    നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കൽപ്പ ശ്രീ ഓയിൽ മില്ലിനാണ് തീ പിടിച്ചു. ഞായറാഴ്ച്ച രാവിലെ 10 മണിയോടെയാണ് തീ പിടുത്തം നാട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരിങ്ങാലക്കുട പുതുക്കാട്, മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ഫയർഫോഴ്സും ഇരിങ്ങാലക്കുട പോലീസും നാട്ടുകാരും ചേർന്ന് 4 മണിക്കൂറോളം എടുത്ത് തീ നിയന്ത്രണ വിധേയമാക്കിയത്
  • മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരാൾ അറസ്റ്റിൽ
    എംഡിഎംഎയും എല്‍എസ്ഡിയും കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര സംഘത്തിലെ കോഴിക്കോട് സ്വദേശി പിടിയില്‍. വെള്ളയില്‍ നാലുകുടി പറമ്പ് റിസ്വാന്‍ (26) നെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
  • വയനാട്ടിൽ കുത്തേറ്റ് യുവാവ് മരിച്ചു
    യനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ കത്തികൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കോട്ടപ്പടി കുന്നമംഗലംവയല്‍ കാവുണ്ടത്ത് മുഹമ്മദലിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.
  • അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
    കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. മണ്ണിയൂർ താഴെയാണ് സംഭവം. 25 കാരി വിസ്മയയും എട്ടു മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.
  • തിരുവല്ല ബൈപ്പാസിൽ അപകടത്തിൽ രണ്ട് മരണം
    തിരുവല്ല ബൈപ്പാസിൽ അപകടത്തിൽ രണ്ട് മരണം. അരുൺ, ശ്യാം എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.
  • ഗവർണർക്ക് നിയമോപദേശം ലഭിച്ചു
    സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയിൽ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം.
  • തിരയിൽപ്പെട്ട് യുവാവിനെ കാണാതെയായി
    പുതുവത്സര ആഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനെയാണ് കാണാതായത്
  • ഡൽഹി തീപിടിത്തം: പോലീസ് മാധ്യമങ്ങളോട്
  • 'മധ്യപ്രദേശ് ബിജെപി തൂത്തുവാരും'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി
  • ഡൽഹിയിൽ വൃദ്ധസദനത്തിൽ തീപിടിത്തം, രണ്ട് മരണം
  • 2023 പുതിയ ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി
  • പുതുവത്സരാശംസ നേർന്ന് പ്രധാനമന്ത്രി
  • ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
    ആലപ്പുഴ തലവടിയിൽ പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 3.30 നാണ് സംഭവം. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്.
  • കളമശേരിയിൽ യുവാവിനു കുത്തേറ്റു
    എറണാകുളം കളമശേരിയിൽ യുവാവിനു കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഒരാൾ കസ്റ്റഡിയിൽ.
  • ടൂറിസ്റ്റ് ബസ് അപകടം: ഒരു വിദ്യാർഥി മരിച്ചു
    അടിമാലിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജ് ആണ് മരിച്ചത്. 40 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും
    സംസ്ഥാന സ്കൂൾ കലോത്സവം വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും.
  • സന്തോഷം ട്രോഫി: കേരളത്തിന് മൂന്നാം മത്സരം.
    സന്തോഷം ട്രോഫിയിൽ കേരളത്തിന് മൂന്നാം മത്സരം. കോഴിക്കോട്ടെ മത്സരത്തിൽ ആന്ധ്രാപ്രദേശ് ആണ് എതിരാളികൾ. വൈകീട്ട് 3.30 നാണ് മത്സരം.
  • റെയിൽവേയുടെ താൽക്കാലിക നിയന്ത്രണം
    റെയിൽവേയുടെ താൽക്കാലിക നിയന്ത്രണം പ്രാബല്യത്തിൽ. തിരുവനന്തപുരത്തുനിന്നു വടക്കോട്ടുള്ള ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് കിട്ടില്ല. ന്യൂ ഇയർ, ശബരിമല തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വടക്കുനിന്നു തലസ്ഥാനത്തേക്കുള്ള ട്രെയിനുകളിൽ നിയന്ത്രണമില്ല.
  • റിഷഭ് പന്തിൻ്റെ തുടർ ചികിത്സ
    റിഷഭ് പന്തിൻ്റെ തുടർ ചികിത്സയിൽ ബിസിസിഐ അന്തിമ തീരുമാനമെടുക്കുമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ.
  • ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു
    ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അടിമാലി മുനിയറയിലാണ് സംഭവം. 40 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി റീജിയിണൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
  • 2023 നെ വരവേറ്റ് ലോകം
    പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. 2023 നെ ആഘോഷത്തിമിർപ്പിലൂടെ നാട് വരവേറ്റു. സംസ്ഥാനത്ത് വൻ ആഘോഷങ്ങളോടെയാണ് ജനം പുതുവർഷത്തെ വരവേറ്റത്. വിവിധ കേന്ദ്രങ്ങളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.