ആപ്പ്ജില്ല

'രാജ്യസഭയിൽ സെഞ്ചുറിയടിച്ച് ബിജെപി'; അംഗങ്ങളുടെ എണ്ണം 100 കടന്നു, നേട്ടം 32 വർഷത്തിന് ശേഷം

അസം, ത്രിപുര, നാഗാലാൻഡ് എന്നീ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നുമാണ് ബിജെപി നാല് അംഗങ്ങളെ ഇത്തവണ രാജ്യസഭയിൽ വിജയിപ്പിച്ചത്

Samayam Malayalam 1 Apr 2022, 10:11 pm

ഹൈലൈറ്റ്:

  • ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം 100 കടന്നു.
  • നിലവിൽ ബിജെപിക്ക് 101 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
  • 1988ന് ശേഷം രാജ്യസഭയിൽ ഒരു പാർട്ടിക്കും 100 അംഗങ്ങളെ തികയ്ക്കാൻ സാധിച്ചിട്ടില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Photo: TOI
Photo: TOI
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം 100 കടന്നു. നിലവിൽ ബിജെപിക്ക് 101 അംഗങ്ങളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നാല് അംഗങ്ങളെ വിജയിപ്പിച്ചതോടെയാണ് ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ അംഗസംഖ്യ 100 കടന്നത്. 1988ന് ശേഷം രാജ്യസഭയിൽ ഒരു പാർട്ടിക്കും 100 അംഗങ്ങളെ തികയ്ക്കാൻ സാധിച്ചിട്ടില്ല.
ഇമ്രാൻ ഖാൻ വീണാൽ അടുത്ത പാക് പ്രധാനമന്ത്രി? ആരാണ് ഷഹബാസ് ഷരീഫ്
അസം, ത്രിപുര, നാഗാലാൻഡ് എന്നീ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നുമാണ് ബിജെപി നാല് അംഗങ്ങളെ രാജ്യസഭയിൽ വിജയിപ്പിച്ചത്. ഇവർക്ക് പുറമെ അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറിലിൻ്റെ (യുപിപിഎൽ) ഒരു സ്ഥാനാർഥിയും വിജയിച്ചു. ഇത്തവണ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസിന് ഒരു അംഗം പോലുമില്ല. ആറ് സംസ്ഥാനങ്ങളിൽ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഏക സീറ്റ് ബിജെപിക്ക് നഷ്ടമായിരുന്നു.

പഞ്ചാബിലെ അഞ്ച് സീറ്റുകളിലും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്. അംഗസംഖ്യ നൂറ് കടന്നെങ്കിലും 245 അംഗങ്ങളുള്ള സഭയിൽ ബിജെപി ഇപ്പോഴും പ്രതിരോധത്തിലാണ്. 1990ന് ശേഷം ഇതാദ്യമായാണ് ഒരു പാർട്ടിക്ക് രാജ്യസഭയിൽ 100 അംഗങ്ങളെ ലഭിക്കുന്നത്. ഏറ്റവും ഒടുവിൽ ഉപരിസഭയിൽ നൂറോ ആതിൽ അധികമോ അംഗങ്ങളുണ്ടായിരുന്നത് കോൺഗ്രസിനായിരുന്നു. 108 അംഗങ്ങളായിരുന്നു അന്ന് കോൺഗ്രസിനുണ്ടായിരുന്നത്.

ഐക്യപ്രതിപക്ഷത്തെ നയിക്കാൻ സ്റ്റാലിനോ? ഓഫീസ് ഉദ്ഘാടനത്തിന് സോണിയയും യെച്ചൂരിയും; കെജ്രിവാളിനെയും കാണും
രാജ്യസഭയിൽ അംഗങ്ങൾ വർധിച്ചതോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളെ നേരിടാൻ ബിജെപിക്ക് സാധിക്കും. ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014ൽ അധികാരത്തിൽ എത്തുമ്പോൾ 55 സീറ്റുകളിലായിരുന്നു ബിജെപി ഉണ്ടായിരുന്നത്. പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിച്ചതോടെ രാജ്യസഭയിലെ അംഗസംഖ്യ ഉയരുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്