മധുര: തമിഴ്നാട്ടിൽ മറ്റൊരു വിദ്യാര്‍ഥി കൂടി ബ്ലൂ വെയ്ൽ ഗെയിമിന് ഇരയായതായി റിപ്പോര്‍ട്ട്. ബ്ലൂവെയിൽ കളിച്ചിരുന്ന കോളേജ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. തിരുമംഗലത്തിനു സമീപം മൊട്ടമലയിലാണ് സംഭവം. ബി.കോം വിദ്യാർഥിയായ ജെ. വിഗ്നേഷ്(19) ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. മധുര മന്നാർ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് വിഗ്നേഷ്. ഇന്നലെ വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്നേഷിന്റെ ഇടം കൈയില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് നീല തിമിംഗലത്തിന്റെ ചിത്രം വരയ്ക്കുകയും ബ്ലൂവെയില്‍ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. പോലീസ് സ്ഥിരീകരിച്ചതാണ് ഇക്കാര്യം.
ബ്ലൂ വെയ്ൽ ഗെയിമിനെ സംബന്ധിച്ച് എഴുതിയ കുറിപ്പും വിഗ്നേഷിന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബ്ലൂ വെയില് വെറുമൊരു കളിയല്ലെന്നും അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും കുറിപ്പില്‍ എഴുതിയിരിക്കുന്നു. വിഗ്നേഷ് ബ്ലൂ വെയ്ൽ ഗെയിം കളിച്ചിരുന്നതായി സഹപാഠികളും പോലീസിനോട് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Blue Whale Challenge hits Chennai: Madurai teen hangs himself
Blue Whale Challenge hits Chennai: Madurai teen hangs himself, leaves note saying 'you can't exit once you enter'