Please enable javascript.Demonetisation,സോഷ്യല്‍ മീഡിയ: ബിജെപിയില്‍നിന്ന് പാഠം പഠിച്ച് കോണ്‍ഗ്രസ് - congress takes lessons from bjp on how to use social media - Samayam Malayalam

സോഷ്യല്‍ മീഡിയ: ബിജെപിയില്‍നിന്ന് പാഠം പഠിച്ച് കോണ്‍ഗ്രസ്

TNN 1 Sept 2017, 12:35 pm
Subscribe

സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

congress takes lessons from bjp on how to use social media
സോഷ്യല്‍ മീഡിയ: ബിജെപിയില്‍നിന്ന് പാഠം പഠിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചരണത്തിന് സമൂഹമാധ്യമങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഇക്കാര്യത്തില്‍ അല്‍പം പിന്നിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, അടുത്തകാലത്തായി തങ്ങളുടെ പ്രശ്‍നങ്ങള്‍ മസ്സിലാക്കി സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

അടുത്തകാലത്തായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ ഉപയോഗിച്ചതിന്‍റെ ഉത്തമോദാഹരണമായിരുന്നു കഴിഞ്ഞ ദിവസത്തെ ക്വിസ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെയാണ് നോട്ട് നിരോധനത്തെപ്പറ്റിയുള്ള ചോദ്യം ചോദിച്ചത്. 2016ല്‍ നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് ശതകോടികളുടെ നഷ്‍ടം വരുത്തിവെച്ച പ്രധാനമന്ത്രി ആരെന്നായിരുന്നു ചോദ്യം. വോട്ട് ചെയ്‍ത 73 ശതമാനം പേരും നരേന്ദ്ര മോദി എന്ന് ഉത്തരം നല്‍കുകയും ചെയ്‍തു.

ബുധനാഴ്‍ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ ചോദ്യം. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്നായിരുന്നു ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്ന് പേരിട്ട് നടപ്പാക്കിയ നോട്ട് നിരോധനം പരാജയമായിരുന്നെന്ന് കണക്കുകള്‍ പുറത്ത് വന്നതോടെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാിലെയാണ് ബിജെപിയില്‍നിന്നുതന്നെ കടമെടുത്ത ആശയംകൊണ്ട് കോണ്‍ഗ്രസ് ആക്രമണം നടത്തിയത്.

അടുത്തിടെ ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ 75ാം വാര്‍ഷിക വേളയിലും സമാനമായ ക്വിസ് കോണ്‍ഗ്രസ് ട്വിറ്ററില്‍ നടത്തിയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം ബഹിഷ്‍കരിക്കണമെന്ന് ആഹ്വാനം ചെയ്‍തത് ഏത് ഹിന്ദു മഹാസഭാ നേതാവ് ആണെന്നായിരുന്നു ചോദ്യം. 72 ശതമാനം പേരും വിഡി സവര്‍ക്കറുടെ പേര് ശരിയായി രേഖപ്പെടുത്തുകയും ചെയ്‍തു.

Congress takes lessons from BJP on how to use social media

Going by its latest cheeky Twitter quiz question, it appears the Congress is slowly but surely learning from arch-rival BJP how to use social media to its advantage.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ