ആപ്പ്ജില്ല

ഐസിഐസിഐ-വീഡിയോകോൺ കേസ്։ ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാർ അറസ്റ്റിൽ

ചട്ടവിരുദ്ധമായി വിഡിയോകോണ്‍ കമ്പനിക്ക് വായ്പ നല്‍കിയ സംഭവത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ആരോപണങ്ങൾക്ക് ഉയർന്നതോടെ ചന്ദാ കൊച്ചാർ സിഇഒ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു.

Samayam Malayalam 7 Sept 2020, 9:29 pm
ന്യൂഡൽഹി:മുൻ ഐസിഐസിഐ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാർ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Samayam Malayalam deepak kochar
ദീപക് കൊച്ചാർ


Also Read : ആശ്വസിക്കാറായിട്ടില്ല, പരിശോധന 20,000 മാത്രം; പുതിയ ഹോട്ട്സ്പോട്ടുകൾ ഇതെല്ലാം

ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ കേസുമായി ബന്ധപ്പെട്ട് മുൻ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായിരുന്ന ചന്ദ ഭർത്താവായ ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നുവെന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

ചട്ടവിരുദ്ധമായി വിഡിയോകോണ്‍ കമ്പനിക്ക് വായ്പ നല്‍കിയ സംഭവത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 3250 കോടി രൂപയുടെ വായ്പയാണ് ഇത്തരത്തില്‍ ബാങ്ക് കമ്പനിക്ക് അനുവദിച്ചത്.

Also Read : ബെംഗളൂരു ലഹരിമരുന്ന് കേസ്∶ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി, മറ്റൊരു മലയാളികൂടി അറസ്റ്റിൽ

നേരത്തെ ഈ ആരോപണത്തെ തുടര്‍ന്ന് ചന്ദ കൊച്ചാർ ചെയര്‍മാൻ സ്ഥാനത്തു നിന്നും രാജി വെച്ചിരുന്നു. ഐസിഐസിഐ ബാങ്ക് വിഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണ് രാജി വച്ച് പുറത്തു പോയത്.



Also Read : Fact Check: ചൈനീസ് അതിര്‍ത്തി ഭേദിച്ച് 4 കിലോമീറ്റർ ചെന്ന് ഇന്ത്യൻ സൈന്യം ആഹ്ലാദപ്രകടനം നടത്തിയോ; പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്

വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് വായ്പ നല്‍കിയതിന് പിന്നിൽ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെയാണെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതിലൂടെ ദീപക് കൊച്ചാര്‍ അനധികൃതമായി നേട്ടം സ്വന്തക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു അതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്