ആപ്പ്ജില്ല

ഐഎംഎ മുൻ പ്രസിഡന്റ് കെ കെ അഗര്‍വാൾ കൊവിഡ് ബാധിച്ച് മരിച്ചു

62 കാരനായിരുന്ന അഗര്‍വാൾ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്.

Samayam Malayalam 18 May 2021, 10:01 am

ഹൈലൈറ്റ്:

  • ഡോ അഗര്‍വാൾ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു
  • രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്
  • തിങ്കളാഴ്ച രാത്രി 11.30ഓടെ ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam DR K K Aggarwal
ഡോ. കെ കെ അഗർവാൾ
ന്യൂഡൽഹി: പത്മശ്രീ ജേതാവും ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) മുൻ പ്രസിഡന്റുമായിരുന്ന കെ കെ അഗര്‍വാൾ അന്തരിച്ചു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read : ഡിആര്‍ഡിഒയുടെ പുതിയ കൊവിഡ് മരുന്ന് ആശുപത്രികളിലേക്ക്; മരുന്നിന്റെ പ്രവര്‍ത്തനം ഇങ്ങനെ

62 കാരനായിരുന്ന അഗര്‍വാൾ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്.

കെ കെ അഗര്‍വാളിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹം മരിച്ചവിവരം കുറിപ്പായി നൽകിയിട്ടുണ്ട്. ഡോക്ടറായ സമയം മുതൽ പത്മശ്രീ ഡോ. കെ കെ അഗർവാൾ പൊതുജനക്ഷേമത്തിനും ആരോഗ്യ അവബോധം വളർത്തുന്നതിനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ചു. മഹാമാരികൾക്കിടയിലും അദ്ദേഹം ജനങ്ങളെ ബോധവത്കരിക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ നടത്തി വന്നിരുന്നു, നിരവധി വീഡിയോകളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും നൂറിലധികം ആളുകളെ മുൻനിരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾ ജീവൻ രക്ഷിച്ചുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.



Also Read : വീണ്ടും ആശ്വസിക്കാം: രാജ്യത്ത് രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ മാത്രം രോഗികള്‍; ആശങ്കയായി മരണനിരക്ക്

ഹൃദ്രോഗ വിദഗ്ദ്ധൻ കൂടിയായ ഡോ അഗര്‍വാൾ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്