ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് എൻ. ബിരേൻ സിങ്ങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ നജ്മ ഹെപ്ബത്തുള്ളയാണ് സത്യവാചകം ചൊല്ലികൊടുത്തത്. ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കുന്നതിനാവശ്യമായ പിന്തുണയുണ്ടെന്ന് വ്യക്തമായതായി കഴിഞ്ഞദിവസം ഗവർണർ പറഞ്ഞിരുന്നു. ബിരേൻ സിങ് മന്ത്രിസഭയിൽ സഖ്യകക്ഷികളുമുണ്ടാകും.
നാഗ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) എം.എൽ.എമാർ ഗവർണറെ കണ്ട് ബി.ജെ.പിക്ക് പിന്തുണ
പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എയിലെ സഖ്യകക്ഷിയായ എൻ.പി.എഫിന് നാല് എം.എൽ.എമാരാണുള്ളത്. 21 സീറ്റ് മാത്രം നേടിയ ബി.ജെ.പി സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 28 സീറ്റുള്ള കോൺഗ്രസിനെ കടത്തിവെട്ടി സര്‍ക്കാരുണ്ടാക്കിയത്.
60 അംഗ സഭയിൽ 31 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കും കോണ്ടഗ്രസിനും കഴിഞ്ഞില്ല. മുതിർന്ന കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്ദേക്കറും പിയൂഷ് ഗോയലും ഇംഫാലിൽ ക്യാമ്പ് ചെയ്താണ് തന്ത്രങ്ങൾ മെനഞ്ഞ് ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി സർക്കാര്‍ മണിപ്പൂരില്‍ അധികാരത്തിലെത്തുന്നത്.
In Manipur, A.Biren Singh of BJP sworn in as Chief Minister
With the support of other factions Biren Singh of BJP could make the government in Manipur.