LIVE Lok Sabha Election 2024 : അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; വിധിയെഴുതുന്ന മണ്ഡലങ്ങളിൽ അമേഠിയും റായ്ബറേലിയും

Samayam Malayalam 19 May 2024, 11:10 pm
LIVE NOW

Lok Sabha Elections 2024 LIVE Updates : ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുന്ന റായ്ബറേലിയടക്കം 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മണ്ഡലങ്ങളിൽ ഞായറാഴ്ച നിശബ്ധ പ്രചാരണം നടന്ന. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകീട്ട് ആറിന് സമാപിക്കും.

  • മുംബൈയിൽ കർശന പരിശോധന
  • എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത് യുവാവ്; ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം
    ഉത്തർ പ്രദേശിലെ പോളിങ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം. ഫറുഖാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക് യുവാവ് എട്ട് തവണ വോട്ട് ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. യുവാവ് തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ കടുത്ത നടപടി ആവശ്യപ്പെട്ട് അഖിലേഷ് യാദവ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് കാണുന്നില്ലേയെന്ന് കോൺഗ്രസ്.
  • യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പങ്കുവെച്ച് അഖിലേഷ് യാദവ്
  • യുവാക്കളടക്കം രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്നു
    സച്ചിൻ പൈലറ്റ് (കോൺഗ്രസ്)
  • അമിത് ഷാ പറഞ്ഞതിന് വിപരീതം ബിഹാറിൽ സംഭവിക്കുമെന്ന് തേജസ്വി യാദവ്
  • അഞ്ചാംഘട്ടത്തിൽ ഉത്തർ പ്രദേശിൽ 2.71 കോടി വോട്ടർമാർ
  • പ്രധാനമന്ത്രി 270 സീറ്റുകൾ കടന്നുവെന്ന് അമിത് ഷാ
    ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാല് ഘട്ടങ്ങൾ പിന്നിടുമ്പോൾ പ്രധാനമന്ത്രി 270 സീറ്റുകൾ കടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർജെഡിക്ക് നാല് സീറ്റുപോലും കിട്ടില്ലെന്നും രാഹുൽ ഗാന്ധി 40 സീറ്റ് തികയ്ക്കില്ലെന്നും അമിത് ഷാ.
  • റായ്ബറേലിയിൽ ഇവിഎമ്മുകൾ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നു
  • 'സിഎഎ മോദിയുടെ ഗ്യാരൻ്റി'
  • പ്രയാഗ് രാജിൽ ഇന്ത്യ സഖ്യത്തിൻ്റെ റാലിക്കിടെ തിക്കും തിരക്കും
  • ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ അവരുടെ സഹായികളെയും ഭയക്കില്ല: കനയ്യ കുമാർ
    സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തമാണ് തന്റെ സിരകളിലൂടെ ഒഴുകുന്നതെന്നും അതിനാല്‍ ഒരു ആക്രമണവും ഭയപ്പെടില്ലെന്നും കനയ്യ കുമാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരെ ഭയപ്പെടാത്ത ഞങ്ങള്‍ അവരുടെ സഹായികളെയും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു..ത
  • പാക് അധീന കശ്മീർ തിരിച്ചെു പിടിക്കും; മണിശങ്കർ അയ്യർക്ക് അമിത് ഷായുടെ മറുപടി
    പാക് അധീന കശ്മീർ (പിഒകെ) ഇന്ത്യയുടേതാണെന്നും അത് തിരികെ പിടിക്കുമെന്നും അമിത് ഷാ. പാകിസ്താനെ ബഹുമാനിക്കണമെന്നും ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നും മണിശങ്കർ അയ്യർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
  • ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ
    ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനയിൽ പണം ഉള്‍പ്പെടെയുള്ള സാധങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 8,889 കോടി രൂപയുടെ വസ്തുക്കളും പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഇതുവരെ പിടികൂടിയത്.
  • റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദേശം നല്‍കി മമത ബാനര്‍ജി
    ലോക‌്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പ്രസംഗം നിര്‍ത്തിവച്ച് നിര്‍ദേശം നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബംഗാളിലെ ബാങ്കൂര ജില്ലയിലെ തൃണമൂലിന്‍റെ തെരഞ്ഞെടുപ്പ് റാലിയില്‍ ശനിയാഴ്‌ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
  • മുംബൈ നഗരത്തിൽ കനത്ത സുരക്ഷ
    ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുംബൈ നഗരത്തിൽ കനത്ത സുരക്ഷ. മുംബൈയിലെ ലോക്സഭാ മണ്ഡലങ്ങളിൽ നാളെയാണ് വോട്ടെടുപ്പ്.
  • അഞ്ചാം ഘട്ടത്തിൽ 695 സ്ഥാനാർഥികൾ
    ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത് 695 സ്ഥാനാർഥികൾ.
  • പ്രതികരണവുമായി കങ്കണ റണാവത്ത്
  • അഞ്ചാം ഘട്ടത്തിൽ നേതാക്കളുടെ വമ്പൻ പോരാട്ടം
  • ഏറ്റവും കുറച്ച് സീറ്റുകളിൽ മത്സരം നടക്കുന്നത് ഇത്തവണ
    ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ വോട്ടെടുപ്പിൽ ഏറ്റവും കുറച്ച് സീറ്റുകളിൽ മത്സരം നടക്കുന്നത് ഇത്തവണയാണ്. യുപിയിലെ 14 ലോക്സഭാ മണ്ഡലങ്ങളിൽ 13ഉം കഴിഞ്ഞ തവണ നേടിയത് ബിജെപിയായിരുന്നു.
  • മത്സരിക്കാൻ രാഹുലും സ്മൃതി ഇറാനിയും
    ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്ന റായ്ബറേലി, അമേഠി സീറ്റുകൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
  • ദിനേശ് പ്രതാപ് സിങ്ങിനെ നേരിടാൻ രാഹുൽ ഗാന്ധി
  • അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ
    ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്ര (13), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (ഏഴ്), ബിഹാർ (അഞ്ച്), ജാർഖണ്ഡിലെ (മൂന്ന്), ഒഡീഷ (അഞ്ച്), ജമ്മു കശ്മീരിലെ ബാരാമുള്ളയിലും ലഡാക്കില്ലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.