ആപ്പ്ജില്ല

'ആറാമിന്ദ്രിയം പറയുന്നു, ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് മനോജ് തിവാരി

"ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ എനിക്ക് എല്ലാ ഭാഗത്തു നിന്നും ഇന്ന് സ്പന്ദനം ഉണ്ടാകുന്നുണ്ട്. 50 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന്" മനോജ് തിവാരി.

Samayam Malayalam 8 Feb 2020, 3:26 pm
ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ എത്തുമെന്ന് തന്റെ ആറാമിന്ദ്രിയം പറഞ്ഞുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. എന്നാല്‍, മുഖ്യമന്ത്രിആരാകുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. വോട്ടു ചെയ്യാന്‍ ഡല്‍ഹിയിലെ ബൂത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Samayam Malayalam Manoj Tiwari


'എല്ലാ ഭാഗത്തു നിന്നും എനിക്ക് ഇന്ന് സ്പന്ദനം ഉണ്ടാകുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നു', മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ 50 ലധികം സീറ്റുകളില്‍ വോട്ടുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും', എത്ര സീറ്റുകളില്‍ ജയിക്കുമെന്ന ചോദ്യത്തിന് മനോജ് തിവാരി മറുപടി നല്‍കി.വിജയിച്ചാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്