Please enable javascript.അധികൃതർ ലോകകപ്പ് കണ്ടു ; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു - Patient dies, as docs and nurses in Mathura district hospital watch T-20 match - Samayam Malayalam

അധികൃതർ ലോകകപ്പ് കണ്ടു ; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു

TNN 4 Apr 2016, 7:29 pm
Subscribe

ആശുപത്രിയിയലെ ഡോക്ടര്‍മാരും നഴ്‌സും ക്രിക്കറ്റ് കളി കാണുന്ന തിരിക്കിൽ രോഗി മരണത്തിന് കീഴടങ്ങി

patient dies as docs and nurses in mathura district hospital watch t 20 match
അധികൃതർ ലോകകപ്പ് കണ്ടു ; ചികിത്സ ലഭിക്കാതെ രോഗി മരിച്ചു
മധുര: ആശുപത്രിയിയലെ ഡോക്ടര്‍മാരും നഴ്‌സും ക്രിക്കറ്റ് കളി കാണുന്ന തിരിക്കിൽ രോഗി മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ മധുര ജില്ലാ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം രോഗി മരിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ സോനു എന്ന 30കാരനാണ് മരിച്ചത്.

മാട്ട് സ്വദേശിയായ സോനു സംഘര്‍ഷത്തെ തുടര്‍ന്ന് പരുക്കേറ്റാണ് ആശുപത്രിയില്‍ എത്തുന്നത്. ഗുരുതരാവസ്ഥയിലായ സോനുവിനെ മൂന്ന് മണിക്കൂറിനു ശേഷം വാര്‍ഡിലേക്ക് മാറ്റിയതിനു ശേഷം ഡോക്ടര്‍മാരും പരിശോധിച്ചില്ലെന്ന് കുടുംബം പറയുന്നു.

സോനുവിനെ പരിശോധിക്കേണ്ട ഡോക്ടര്‍മാരും നഴ്‌സും ട്വൻറി20 ലോകകപ്പിലെ ഇന്ത്യ - വെസ്റ്റിൻഡീസ് മത്സരം കാണുന്നതിന്റെ തിരക്കിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും ഒരു നഴ്‌സിനുമെതിരെ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ