ആപ്പ്ജില്ല

തദ്ദേശ സ്ഥാപനങ്ങൾക്ക് 186 കോടി കൂടി; ഈ വർഷം നൽകിയത് 2,244 കോടി, വിതരണം ചെയ്തത് ജനറൽ പർപ്പസ്‌ ഗ്രാൻ്റ് വിഹിതം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യങ്ങൾക്കായി 185.68 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഗ്രാന്റിൽ നവംബറിലെ വിഹിതമാണ്‌ അനുവദിച്ചത്‌.

Edited byജിബിൻ ജോർജ് | Samayam Malayalam 30 Oct 2023, 6:16 pm

ഹൈലൈറ്റ്:

  • തദ്ദേശ സ്ഥാപനങ്ങളുടെ പൊതുആവശ്യങ്ങൾക്കായി 185.68 കോടി അനുവദിച്ചു.
  • ജനറൽ പർപ്പസ്‌ ഗ്രാന്റിൽ നവംബറിലെ വിഹിതമാണ്‌ അനുവദിച്ചത്‌.
  • 2244 കോടി രുപയാണ്‌ സംസ്ഥാന സർക്കാർ ജനറൽ പർപ്പസ്‌ ഗ്രാന്റായി നീക്കിവച്ചിട്ടുള്ളത്‌.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam local bodies fund
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യങ്ങൾക്കായി 185.68 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന ജനറൽ പർപ്പസ്‌ ഗ്രാന്റിൽ നവംബറിലെ വിഹിതമാണ്‌ അനുവദിച്ചത്‌.
ഗ്രാമ പഞ്ചായത്തുകൾക്ക്‌ 131.77 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 8.95 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 6.30 കോടി, മുൻസിപ്പാലിറ്റികൾക്ക്‌ 22.63 കോടി, കോർപറേഷനുകൾക്ക്‌ 16.03 കോടി എന്നിങ്ങനെയാണ്‌ ലഭിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ ജീവനെടുത്തതും ഒരു വിശ്വാസം? യൂണിഫിക്കേഷൻ ചർച്ചും വിവാദവും
ഈ വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 2244 കോടി രുപയാണ്‌ സംസ്ഥാന സർക്കാർ ജനറൽ പർപ്പസ്‌ ഗ്രാന്റായി നീക്കിവച്ചിട്ടുള്ളത്‌. പന്ത്രണ്ട്‌ മാസ ഗഡുക്കളായിട്ടാണ് തുക നൽകുന്നത്. ഇതിലെ എട്ടാമത്തെ ഗുഡവാണ്‌ കൈമാറുന്നത്. ഇതോടെ ജനറൽ പർപ്പസ്‌ ഗ്രാന്റിൽനിന്ന്‌ 1496 കോടി രുപ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.


കർഷകരിൽനിന്ന്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 200 കോടി രുപ കൂടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന്‌ സംസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്‌. കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്‌ക്ക്‌ 250 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

കളമശേരി സ്ഫോടനം; എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർവകക്ഷി യോഗത്തിൽ ഞങ്ങൾ മുന്നോട്ട് വച്ച ആശയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കണം. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണത്തിന് തടയിടാനുള്ള കർശന നടപടി വേണം.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം പ്രതികരിച്ചത് . ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചു. അത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

യഹോവ സാക്ഷി പരിപാടികളിൽ എന്നും ബോധവത്കരണം, അപകടം കുറക്കാൻ അത് ​ഗുണം ചെയ്തെന്ന് മുഖ്യമന്ത്രി
അതേസമയം, സ്ഫോടനമുണ്ടായ കളമശേരിയിലെ സംഭവസ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിതയിൽ കഴിയുന്നവരേയും സന്ദർശിച്ചു. മന്ത്രിമാരായ ശ്രീമതി വീണാ ജോർജ്ജ്, കെ രാജൻ, റോഷി അഗസ്റ്റിൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഹൈബി ഈഡൻ എം പി എന്നിവരും പോലീസ്, റവന്യു ഉന്നതോദ്യോഗസ്ഥരും ഒപ്പമുണ്ടായി.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്