Please enable javascript.Bakrid Holiday In Kerala,നാളെയല്ല, ബക്രീദ് പൊതു അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറങ്ങി - bakrid public holiday on wednesday in kerala - Samayam Malayalam

നാളെയല്ല, ബക്രീദ് പൊതു അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറങ്ങി

Samayam Malayalam 19 Jul 2021, 11:43 am
Subscribe

നാളത്തെ അവധിയാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. അവധി സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അതിനിടെ കൊവിഡ് ആശങ്ക തുടരുന്നതിനിടെ കേരളത്തിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ലഭിച്ചു

ഹൈലൈറ്റ്:

  • സംസ്ഥാനത്തെ പൊതു അവധി ബുധനാഴ്ച.
  • നാളത്തെ അവധിയാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
  • അവധി സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

bakrid public holiday on wednesday in kerala
നാളെയല്ല, ബക്രീദ് പൊതു അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി ബുധനാഴ്ച. നാളത്തെ അവധിയാണ് ബുധനാഴ്ചത്തേക്ക് (21-07-2021) മാറ്റിയത്. അവധി സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ കലണ്ടറിൽ ഇരുപതിനാണ് പൊതു അവധി നൽകിയിരിക്കുന്നത്.
സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കേരളാ പോലീസ്; പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് നാളെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
അതേസമയം, കൊവിഡ് ആശങ്ക തുടരുന്നതിനിടെ കേരളത്തിൽ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വ്യവസായി പി കെ ഡി നമ്പ്യാർ എന്നയാളാണ് ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബക്രീദിനോട് അനുബദന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നൽകിയ ഇളവുകൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തുവന്നിരുന്നു.

എ, ബി, സി വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലാണ് കൂടുതൽ ഇളവുകൾ. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടാകില്ല. നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ എ, ബി, സി മേഖലകളിലെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ സ്വർണക്കട എന്നിവയ്ക്കും തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് ഈ കടകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുക.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ കടകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അതേസമയം, ഡി കാറ്റഗറിയിൽ വരുന്ന പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ