ആപ്പ്ജില്ല

കാറുകള്‍ വാടകയ്‌ക്കെടുത്ത് കവര്‍ച്ച; പ്രതി പിടിയില്‍

രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബുധനാഴ്ച വൈകീട്ടാണ് ഇയാള്‍ പിടിയിലായത്

Samayam Malayalam 22 Nov 2018, 1:03 pm
കൊച്ചി: ആളുകളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ ജില്ലകളി നിന്ന് കാറുകള്‍ വാടകയ്‌ക്കെടുത്ത് കവര്‍ച്ച പതിവാക്കിയ യുവാവ് അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി വട്ടപറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് രവി(29)യാണ് അറസ്റ്റിലായിരിക്കുന്നത്. കുന്നത്തുനാട് പോലീസാണ് ഇയാളെ തൃശൂരില്‍ നിന്നും പിടികൂടിയത്.
Samayam Malayalam crime


5 മാസം മുമ്പ് മഴുവന്നൂര്‍ സ്വദേശിയില്‍ നിന്നും ഇയാള്‍ കാര്‍ വാടകയ്‌ക്കെടുത്ത് കടന്ന് കളഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലുള്‍പ്പെട്ടയാളാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് പെരുമ്പാവൂര്‍ എസ്‌ഐ എ.വേണുവിന്റെ നേതൃത്വത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തി ഇയാള്‍ ഇത്തരത്തി വിവിധ ജില്ലകളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തിയതായി തെളിഞ്ഞു. തൃശൂരി അടിച്ചിലി ഭാഗത്ത് ഒളിവില്‍ കഴിയവേയാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബുധനാഴ്ച വൈകീട്ടാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും രണ്ട് കാറുകള്‍ കണ്ടെടുത്തു. ഇയാളുടെ കൂട്ടാളികളായ കര്‍ണ്ണാടക സ്വദേശികളെ കര്‍ണ്ണാടക പോലീസ് പിടികൂടിയിട്ടുണ്ട്. 2009-ല്‍ രണ്ടര കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയതിന് നെടുപുഴ പോലീസ് സ്റ്റേഷനിലും 2013-ല്‍ വധശ്രമത്തിന് കോതമംഗലം പോലീസ് സ്റ്റേഷനിലും, ഒല്ലൂര്‍, ഇരിങ്ങാലക്കുട പുതുക്കാട്, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനുകളില്‍ സമാനകേസുകളും രഞ്ജിത്തിനെതിരെ നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്