ആപ്പ്ജില്ല

കണ്ണൂർ നിലനിർത്താൻ വീണ്ടും കെ സുധാകരൻ? കരുത്തരെ ഇറക്കാൻ സിപിഎമ്മും, സാധ്യത ഇവർക്ക്

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മത്സരിക്കുമെന്ന് സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 20 സീറ്റും നേടുകയെന്ന ലക്ഷ്യം നിറവേറ്റാൻ വിട്ടുവീഴ്ചയ്ക്ക് തയാറാണ്. രണ്ടുപദവിയും ഒന്നിച്ച് കൊണ്ടു പോകാൻ ബുദ്ധി മുട്ടുള്ളതുകൊണ്ടാണ് മൽസരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതെന്നും അദ്ദേഹം

Edited byകാർത്തിക് കെ കെ | Samayam Malayalam 11 Feb 2024, 3:11 pm

ഹൈലൈറ്റ്:

  • കണ്ണൂരിൽ സുധാകരന് സാധ്യതയേറുന്നു
  • നിലപാട് മാറ്റി കോൺഗ്രസ് നേതാവ്
  • പോരാട്ടത്തിനുറച്ച് സിപിഎമ്മും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam K Sudhakaran
കെ സുധാകരൻ
കണ്ണൂർ: കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കാനായി സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരനു മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുന്നു. സംസ്ഥാനത്ത് കോൺഗ്രസ് ജയിച്ച മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർ മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം കെ സുധാകരനുമേലും ശക്തമായിരിക്കുകയാണ്. കെ സുധാകരൻ തന്നെ വീണ്ടും മത്സരിക്കണമെന്ന ആവശ്യം മണ്ഡലത്തിലും ഉയർന്നിട്ടുണ്ട്.
കണ്ണൂർ സിറ്റിങ് സീറ്റ് നിലനിർത്തണമെങ്കിൽ കെ സുധാകരൻ തന്നെ മത്സരിക്കണമെന്ന് നേരത്തെ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ സർവേയിലും വ്യക്തമായിരുന്നു. ഇതോടെയാണ് കെ സുധാകരൻ തന്നെ മത്സരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കണ്ണൂരിൽ യുഡിഎഫിനായി മത്സരരംഗത്തിറങ്ങുന്നത് സുധാകരനാണെങ്കിൽ എൽഡിഎഫും മുതിർന്ന നേതാക്കളെയാകും മത്സരിപ്പിക്കുക.

വന്ദേ ഭാരത് എത്തുന്നതിന് മുൻപേ തിരുവനന്തപുരത്തെത്താം; ആറുവരിപ്പാതയിൽ ഇനി അതിവേഗ യാത്ര; പുതുനഗരങ്ങളും ഉയരും

പുതുമുഖങ്ങളെ ഇറക്കി പരീക്ഷണത്തിന് നിൽക്കേണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ നേതൃത്വം. ഇതു പ്രകാരം മുതിർന്ന വനിതാ നേതാക്കളായ പികെ ശ്രീമതിയോ കെകെശൈലജയോ സ്ഥാനാർഥിയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ.

ഇനി കോൺഗ്രസ് പുതുമുഖ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയാണെങ്കിൽ സിപിഎമ്മും ആ വഴിക്ക് നീങ്ങിയേക്കും. കെപിസി സി ജനറൽ സെക്രട്ടറ കെ ജയന്ത്, എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദ്, യുത്ത് കോൺഗ്രസ് നേതാവ് വിപി അബ്ദുൾ റഷീദ്, അമൃതാ രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി എന്നിവരാണ് കോൺഗ്രസ് ക്യാംപിൽ ഉയർന്നു കേൾക്കുന്ന പേരുകൾ.

ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം; റോഡുകൾ നവീകരിക്കുന്നു, അധിക സർവീസിന് കെഎസ്ആർടിസി

യുവാക്കൾക്കാണ് സിപിഎം പരിഗണന നൽകുന്നതെങ്കിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ, ഡിവൈഎഫ്ഐ നേതാവ് വികെ സനോജ് എന്നിവരാണ് ചർച്ചയാകുന്ന പേരുകൾ. സമരാഗ്നി പ്രചരണ ജാഥ തിരുവനന്തപുരത്ത് സമാപിച്ചതിനു ശേഷം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ താൻ മത്സര രംഗത്തുണ്ടാവുമെന്ന നിലപാട് മാറ്റം കെ സുധാകരനും പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്