Please enable javascript.സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് സുധീരന്‍ - CPM is intolerant, says V.M. Sudheeran - Samayam Malayalam

സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് സുധീരന്‍

Samayam Malayalam 31 Jan 2016, 11:18 pm
Subscribe

സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.

cpm is intolerant says v m sudheeran
സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് സുധീരന്‍
തിരുവനന്തപുരം; സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മുൻ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സുധീരന്‍റെ പ്രതികരണം. സംഭവത്തെ ആദ്യം സിപിഎം അനുകൂലിച്ചത് ഈ അസഹിഷ്ണുത മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.

അക്രമികളെ ന്യായീകരിച്ച പിണറായി സിപിഎമ്മിന്റെ യഥാർഥ മുഖം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം മുറിവിൽ മുളകു തേക്കുന്നതു പോലെയായിരുന്നുവെന്നും സുധീരൻ പറഞ്ഞു. സിപിഎമ്മിന് മദ്യലോബിയുമായി കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സരിതയുടെ ആരോപണങ്ങൾ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ്. തൃശ്യൂർ വിജിലൻസ് ജഡ്ജി എസ്.എസ്.വാസനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശരിയായില്ല. കെ. ബാബു മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതില്‍ അപാകതയൊന്നുമില്ലെന്നും സുധീരന്‍ പറഞ്ഞു. കീഴ്ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ബാബുവിനെതിരായ വിജിലൻസ് കോടതി വിധി അപ്രസക്തമായി എന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ