തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ഓക്ടോബർ രണ്ട് മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
പിരിച്ചുവിട്ട താൽകാലിക ജീവനക്കാരെ തിരികെ നിയമിക്കുക, ഷെഡ്യൂളുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക എന്നിവ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്. തൊഴിലാളികൾ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന സാഹചര്യം വന്നപ്പോൾ നേതാക്കളുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കുകയായിരുന്നു.