കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയ്ക്ക് എതിരെ പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ മൊഴി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിർഷ തനിക്ക് മുപ്പതിനായിരം രൂപ നൽകിയെന്നാണ് സുനിയുടെ മൊഴി. തൊടുപുഴയിലെ സിനിമാസെറ്റിലെത്തിയാണ് താൻ പണം വാങ്ങിയതെന്നും സുനിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.
തൊടുപുഴയിലെ സിനിമാസെറ്റിലെത്തി നാദിർഷയുടെ പക്കൽനിന്ന് പണം വാങ്ങിയത് ദിലീപ് പറഞ്ഞിട്ടാണ്. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സിനിമയുടെ സെറ്റിലെത്തിയാണ് പണം വാങ്ങിയതെന്നും സുനി വ്യക്തമാക്കി. സുനിയുടെ മൊബൈൽ ഫോൺ ടവർ രേഖകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യാപേക്ഷയുമായി നാളെ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.
Pulsar Suni against Nadhirsha in actress attack case
Pulsar Suni says Nadhirsha gave 25000 rupees before the attack the actress