ആപ്പ്ജില്ല

വൈക്കത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു;ആര്‍ക്കും പരിക്കില്ല

Samayam Malayalam 9 Jul 2018, 1:37 pm
കോട്ടയം: വൈക്കത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് തിങ്കഴാഴ്ച്ച രാവിലെ എട്ടരയോടെ ഇടിഞ്ഞുവീണത്.
Samayam Malayalam image


ആര്‍ക്കും പരിക്കില്ല. കെട്ടിടം വീണത് ക്ലാസുകള്‍ തുടങ്ങുന്നത് മുമ്പായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

അമ്പത് വര്‍ഷത്തിലധികം പഴക്കമുളള കെട്ടിടത്തില്‍ ഇത് വരെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെന്ന ആരോപണമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്