ആപ്പ്ജില്ല

പ്ലസ് വൺ പ്രവേശനം; കൊവിഡ് ഡ്യൂട്ടിയിൽ നിന്നും സ്കൂള്‍ അധ്യാപകരെ ഒഴിവാക്കും

ഇത്തവണ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമുണ്ട്.

Samayam Malayalam 14 Aug 2021, 7:27 am
തിരുവനന്തപുരം: സ്കൂള്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടികളില്‍ നിന്നും ഒഴിവാക്കും. ഓൺലൈന് ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കുന്നത് കണക്കിലെടുത്താണ് കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക. മാതൃഭൂമി പത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam CM pinarayi vijayan
പിണറായി വിജയൻ


Also Read : തമിഴ്നാട് ഇന്ധനവില കുറച്ച് തമിഴ്നാട്; പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ഇത്തവണ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമുണ്ട്. അധ്യാപകര്‍ പൊതുപരിപാടികള്‍ക്കും മുൻകൂർ അനുമതി വാങ്ങണം.

കൺടെയ്ൻമെന്റ് സോണിൽ കൊവിഡ്-19 ബാധിതരല്ലാത്ത മുഴുവൻ പേർക്കും പ്രതിരോധ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൺടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തും. കൊവിഡ് നെഗറ്റീവ് റിസൾട്ടുളുള്ള മുഴുവൻ ആളുകളും മുൻഗണന നൽകി വാക്സിൻ നൽകുമെന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ ജില്ലയുടെയും വലുപ്പം കണക്കിലെടുത്ത് പത്ത് ജില്ലകൾ ഒരു ദിവസം 40,000 വാക്സിനേഷനും മറ്റ് നാല് ജില്ലകൾ 25,000 വാക്സിനേഷനും നൽകണം. വീടുകളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കണം. പൊതു പരിപാടികൾക്കെല്ലാം അനുമതി വാങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : പരാതി ലഭിച്ചിട്ടില്ല, പാര്‍ട്ടിയിൽ പ്രശ്നം ചർച്ച ചെയ്യും; വനിതാ ലീഗ് ജനറൽ സെക്രട്ടറി

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ അവലോകനം നടത്തുന്നതിന് കേന്ദ്ര ആരോഗ്യയമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച തലസ്ഥാനത്തെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്