ആപ്പ്ജില്ല

മികച്ച വോള്‍ട്ടി സംവിധാനവുമായി ഐഡിയ അടുത്ത ആറു വിപണികളില്‍

തങ്ങളുടെ വോയ്സ് ഓവര്‍ എല്‍ടിഇ സംവിധാനം ആറു സംസ്ഥാനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഐഡിയ സെല്ലുലാര്‍

Samayam Malayalam 2 May 2018, 10:45 am
തങ്ങളുടെ വോയ്സ് ഓവര്‍ എല്‍ടിഇ സംവിധാനം ആറു സംസ്ഥാനങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഐഡിയ സെല്ലുലാര്‍. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകള്‍ ആണ് കമ്പനി ഇപ്പോള്‍ ഉന്നം വയ്ക്കുന്നത്. ബുധനാഴ്ച മുതല്‍ ഈ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഐഡിയ വോള്‍ട്ടി ലഭ്യമായി തുടങ്ങും.
Samayam Malayalam Idea-Cellular


ഫോര്‍ ജി നെറ്റ്വര്‍ക്കിലൂടെ ഹൈ ഡെഫിനിഷന്‍ വോയ്സ് സര്‍വീസുകള്‍ ആണ് ഐഡിയ നല്‍കുന്നത്. സാധാരണ വോയ്സ് കോളിനെക്കാളും മികച്ച ക്ലാരിറ്റി ഉള്ള കോളുകള്‍ ആണ് ഇതിലൂടെ ലഭിക്കുക. ബാറ്ററി ഉപയോഗവും കുറയ്ക്കും. മാത്രമല്ല ഫോര്‍ ജി ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് കൊണ്ടുതന്നെ കോളില്‍ സംസാരിക്കുകയും ആവാം.

വോള്‍ട്ടി കോളില്‍ സംസാരിക്കുന്നതിനിടെ നെറ്റ്വര്‍ക്ക് പോയാലും കുഴപ്പമില്ല. ഓട്ടോമാറ്റിക് ആയി 3G/2G നെറ്റ്വര്‍ക്കിലേയ്ക്ക് മാറിക്കോളും. കോള്‍ കട്ടാവുകയുമില്ല.

വിപണിയിലെ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഐഡിയ വോള്‍ട്ടി സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്ന കൂടുതല്‍ ഹാന്‍ഡ്സെറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്