ആപ്പ്ജില്ല

ഫ്ലോറിഡ സ്വന്തമാക്കി ട്രംപ്; നിര്‍ണായക മേല്‍ക്കൈ; ബൈഡന് കനത്ത തിരിച്ചടി

സുപ്രധാനമായ ഫ്ലോറിഡ സംസ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഡോണള്‍ഡ് ട്രംപ് വിജയിച്ചത് 29 ഇലക്റ്ററല്‍ വോട്ടുകള്‍. നിര്‍ണായകമായ സംസ്ഥാനത്ത് ബൈഡന് തിരിച്ചടി

Samayam Malayalam 4 Nov 2020, 8:35 am
ടലഹാസീ: യുഎസ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സുപ്രധാന സംസ്ഥാനം, ഫ്ലോറിഡയില്‍ ഡോണള്‍ഡ് ട്രംപ് വിജയിക്കുമെന്ന് പ്രവചനങ്ങള്‍. എങ്ങോട്ടുവേണമെങ്കിലും തിരിയാവുന്ന സ്വിങ് സ്റ്റേറ്റ് ആയ ഫ്ലോറിഡയില്‍ തുടക്കം മുതല്‍ ട്രംപിന് അനുകൂലമായിരുന്നു സൂചനകള്‍.
Samayam Malayalam Donald Trump, Donald J. Trump
ഡോണൾഡ് ട്രംപ് - AP


29 ഇലക്റ്ററല്‍ വോട്ടുകളാണ് ഫ്ലോറിഡ സംസ്ഥാനത്തുള്ളത്. 2016ല്‍ ഡോണൾഡ് ട്രംപ് ജയിച്ച സംസ്ഥാനമാണ് ഫ്ലോറിഡ. ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുകയെന്ന് നേരത്തെ തന്നെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ഫ്ലോറിഡ ഉള്‍പ്പെടെ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ ആയിരിക്കും മുന്നിലെന്നായിരുന്നു പ്രവചനങ്ങള്‍. വോട്ടെണ്ണലോടെ ചിത്രം മാറി.

ഫ്ലോറിഡയില്‍ ജോ ബൈഡന്‍ ക്യാമ്പ് കാര്യമായ പ്രതീക്ഷയര്‍പ്പിച്ചിരുന്നില്ല. നേരത്തെ മാധ്യമങ്ങളോട് ഇവര്‍ ഇത് വ്യക്തമാക്കിയിരുന്നു. ഫ്ലോറിഡ ഇല്ലാതെ തന്നെ ബൈഡന്‍ അധികാരത്തിലെത്തുമെന്നാണ് ബൈഡന്‍ ക്യാമ്പ് പ്രതികരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്