ആപ്പ്ജില്ല

മുഖത്തിന് തിളക്കം നല്‍കാന്‍ സ്‌പെഷ്യല്‍ കടലമാവ് പായ്ക്ക്...

മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്ന പ്രത്യേക കടലമാവ് പായ്ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതെങ്ങനെ എന്നറിയൂ.

Authored byസരിത പിവി | Samayam Malayalam 16 Sept 2023, 10:16 am
ചര്‍മം തിളങ്ങാനായി പാര്‍ലറുകളില്‍ പോയി പണവും സമയവും കളയാതെ തന്നെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ പലതുമുണ്ട്. വീട്ടുവൈദ്യങ്ങള്‍ പലതും ഇതിന് സഹായിക്കുന്നവയാണ്. ഇതിന് സഹായിക്കുന്ന ഒരു പ്രത്യേക ഫേസ്പായ്ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. കടലമാവ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
Samayam Malayalam how to prepare glamflour pack for glowing skin
മുഖത്തിന് തിളക്കം നല്‍കാന്‍ സ്‌പെഷ്യല്‍ കടലമാവ് പായ്ക്ക്...


​കടലമാവ് ​

കടലമാവിന് സൗന്ദര്യപരമായ പല ഗുണങ്ങളുമുണ്ട്. ഇതില്‍ മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ എന്നിവ കൂടി ചേര്‍ക്കുന്നുണ്ട്. കടല മാവിന് എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങളുമുണ്ട്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ ടാൻ പ്രശ്നങ്ങൾക്കും കരുവാളിപ്പിനുമൊക്കെ കാരണമാകും. ഇതിന് പ്രതിവിധിയായി കടലമാവ് ഉപയോഗിക്കാം. ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. അമിതമായ എണ്ണമയം നീക്കുന്നതിനാല്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്.

അരിപ്പൊടി കൊണ്ട് സ്‌ക്രബ്‌

​മഞ്ഞള്‍ ​

മഞ്ഞള്‍ പരമ്പരാഗത സൗന്ദര്യസംരക്ഷണ വഴിയാണ്. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും മുഖത്തിന് നിറവും തിളക്കവും നല്‍കാനുമെല്ലാം മികച്ചതാണ്. മുഖരോമം നീക്കാനുള്ള നല്ലൊരു വഴി കൂടിയാണ് മഞ്ഞള്‍.
മഞ്ഞള്‍ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും നിറവ്യത്യാസം മൂലമുള്ള പ്രശ്നത്തിനെതിരെ പരിഹാരമാകുകയും ചെയ്യുന്ന ഒന്നാണ്. നല്ല ശുദ്ധമായ മഞ്ഞള്‍ ഉപയോഗിച്ചാലേ ഗുണം ലഭിയ്ക്കൂ.

​വെളിച്ചെണ്ണ​

നല്ല കൊഴുപ്പിന്റെ ഉറവിടമായ വെളിച്ചെണ്ണ പരമ്പരാഗത സൗന്ദര്യ, മുടി സംരക്ഷണ വഴികളില്‍ ഒന്നാണ്. ചര്‍മത്തിന്റെ അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളും ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. ഇതിലെ നല്ല കൊഴുപ്പുകള്‍ ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുകയും ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്ന് കൂടിയാണ്. സണ്‍ടാന്‍ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ ഇതിന് സാധിയ്ക്കും.

​ഈ കൂട്ട് തയ്യാറാക്കാന്‍ ​

ഈ കൂട്ട് തയ്യാറാക്കാന്‍ കടലമാവ് എടുക്കാം. ഇതിലേയ്ക്ക് അല്‍പം വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഇത് വെള്ളം ഉപയോഗിച്ചോ അല്ലെങ്കില്‍ തൈര്, പാല്‍ എന്നിവ പോലുള്ളവ ഉപയോഗിച്ചോ ചേര്‍ത്തിളക്കാം. രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് ചേര്‍ക്കുന്നതും ഗുണം നല്‍കുന്നു. മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഈ പായ്ക്ക് ചെറിയ ഈര്‍പ്പത്തോടെ തന്നെ മുഖത്തിടാം. 95 ശതമാനം ഉണങ്ങിക്കഴിയുമ്പോള്‍ പതിയെ മസാജ് ചെയ്ത് ഇത് കഴുകാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പായ്ക്ക് ഉപയോഗിച്ചാല്‍ കാര്യമായ ഗുണം ലഭിയ്ക്കും.

ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്