ആപ്പ്ജില്ല

മൃദുലമായ ചർമ്മത്തിന് ചില ചെറിയ ശീലങ്ങൾ

ആരും കൊതിക്കുന്ന സുന്ദരമായ ചർമ്മം നേടാൻ ആരാണ് ആഗ്രഹിക്കാത്തത്? ചർമ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചർമ്മം കൂടുതൽ സോഫ്റ്റ് ആകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

Lipi 1 Apr 2022, 9:56 am

ഹൈലൈറ്റ്:

  • മോശം ജീവിതശൈലി ചർമ്മ സൗന്ദര്യത്തെയും ബാധിക്കും.
  • മൃദുവായ ചർമ്മത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Soft Skin
മൃദുലമായ ചർമ്മത്തിന് ചില ചെറിയ ശീലങ്ങൾ
കണ്ണാടി പോലെ തിളങ്ങുന്ന, പൂ പോലെ മൃദുലമായ ചർമ്മം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? ആരും കൊതിക്കുന്ന സുന്ദര ചർമ്മം സ്വന്തമാക്കാൻ അല്പം ശ്രദ്ധയും ക്ഷമയും പരിചരണവുമെല്ലാം ആവശ്യമാണ്. ചർമ്മത്തിന്റെ സൗന്ദര്യം നമ്മുടെ ജീവിതശൈലിയുടെ ബന്ധപ്പെട്ടിരിക്കുന്നു. മോശം ജീവിതശൈലി ചർമ്മത്തെയും ദോഷകരമായി ബാധിക്കും. ചില ആളുകളിൽ ചർമ്മ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലം ആണെന്ന് എത്രപേർക്കറിയാം?
ഒന്ന് മെനക്കെട്ടാൽ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം വീട്ടിൽ തന്നെ കണ്ടെത്താം. കൂടാതെ ചർമ്മം കൂടുതൽ സോഫ്റ്റ് ആകുകയും ചെയ്യും.

CTM (ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിംഗ്)

ആരോഗ്യമുള്ള ചർമ്മത്തിലേക്കുള്ള ആദ്യത്തേതും ലളിതവുമായ ചുവടുവെപ്പ് പതിവായുള്ള ക്ലെൻസിങ് (ശുദ്ധീകരണം), ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവയാണ്. നിങ്ങളുടെ ചർമ്മത്തിന് ശരിയായ പോഷകങ്ങൾ ലഭിക്കുകയും മൃദുവും പോഷണവും നിലനിർത്തുകയും ചെയ്യുന്ന ഒരു മോയ്സ്ചറൈസിംഗ് ബോഡി സോപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.

ആരോഗ്യകരമായ ഭക്ഷണം

ഭക്ഷണവും ചർമ്മ സൗന്ദര്യവും തമ്മിൽ എന്താണ് ബന്ധം എന്ന് ചിന്തിക്കാൻ വരട്ടെ. നാം കഴിക്കുന്നതെന്തോ അത് നമ്മുടെ ചർമ്മത്തിലും മുടിയിലുമെല്ലാം പ്രതിഫലിക്കും. നല്ല സമീകൃതാഹാരത്തിന്റെ ഫലമാണ് ആരോഗ്യമുള്ള ചർമ്മം. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനുള്ള ഊർജ്ജമാണ്. നമ്മുടെ ഭക്ഷണക്രമം നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിൽ കാണപ്പെടുന്ന പോഷകങ്ങൾ, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ കൊളാജൻ ഉൽപാദനത്തെയും ആരോഗ്യകരമായ കോശ സ്തരങ്ങളെയും പിന്തുണയ്ക്കുകയും അൾട്രാവയലറ്റ് രശ്മികൾ പോലുള്ള ദോഷകരമായ സമ്മർദ്ദങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
കരുവാളിപ്പ് മാറാൻ തൈരും തക്കാളിയും ചേർത്ത്...
ചിരിക്കുമ്പോൾ...

നമ്മളിൽ മിക്കവരും പുഞ്ചിരിക്കുമ്പോൾ കണ്ണുകളുടെ വശത്തായി ചുളിവുകൾ ഉണ്ടാവുന്നത് അലോസരപ്പെടുത്തുന്ന ഒരു കാഴ്ച്ചയാണ്. ലളിതമായ ഒരു പുഞ്ചിരിയുടെ പ്രയോജനങ്ങൾ നാം പലപ്പോഴും തിരിച്ചറിയാറില്ല. നമ്മൾ പുഞ്ചിരിക്കുമ്പോൾ രക്തയോട്ടം മെച്ചപ്പെടും, ചർമ്മത്തിന് കൂടുതൽ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നു. ഇത് നിങ്ങളെ സമ്മർദ്ദരഹിതമാക്കുകയും സന്തോഷത്തോടെയും പ്രസരിപ്പോടെയും കാണപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

വെള്ളം കുടിക്കുക

നമ്മുടെ ശരീരത്തിൽ 70% വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും ജലാംശവും നിലനിർത്തുന്നതുമാക്കുവാനുള്ള എളുപ്പവഴിയാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മുഖക്കുരു, പാടുകൾ എന്നിവ തടയാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ജലത്തെ ജീവന്റെ അമൃതം എന്ന് വിളിക്കുന്നതിൽ അതിശയിക്കാനില്ല.

പതിവായി വ്യായാമം ചെയ്യുക

ചർമ്മ ശുദ്ധീകരണത്തിനും ശരിയായ പോഷകാഹാരത്തിനുമൊപ്പം, സന്തുഷ്ടമായ ചർമ്മത്തിന് പ്രധാനമായ മറ്റൊരു വശം വ്യായാമമാണ്. നമ്മൾ വ്യായാമം ചെയ്ത് കലോറി കത്തിക്കുമ്പോൾ ശരീരം എൻഡോർഫിൻസ് എന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഈ എൻഡോർഫിനുകൾ തലച്ചോറിലെ റിസപ്റ്ററുകളുമായി ഇടപഴകുകയും നല്ല വികാരങ്ങളും സന്തോഷകരമായ ചിന്തകളും ഉണർത്തുകയും ചെയ്യുന്നു. സന്തോഷത്തിന്റെയും ഉന്മേഷത്തിന്റെയും ഈ വികാരം ചർമ്മത്തിൽ പ്രതിഫലിക്കുന്നു, അങ്ങനെ നിങ്ങളുടെ മാനസികാവസ്ഥയെ പൂർണ്ണമായും മാറ്റാനും നിങ്ങളെയും നിങ്ങളുടെ ചർമ്മത്തെയും തിളക്കമുള്ളതാക്കാനും ഇതിന് ശക്തിയുണ്ട്.

അതിനാൽ അടുത്ത തവണ നിങ്ങൾ മൃദുവും സന്തുഷ്ടവുമായ ചർമ്മത്തിന് വേണ്ടി ആഗ്രഹിക്കുമ്പോൾ, ഈ പറഞ്ഞ അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ആരംഭിക്കാൻ ഓർക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്