ആപ്പ്ജില്ല

ഇരട്ടത്താടി കുറയ്ക്കാൻ സഹായിക്കും വ്യായാമങ്ങൾ

താടിയുടെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മുഖസൗന്ദര്യം പാടെ ഇല്ലാതാക്കും. ഈ അനാവശ്യ കൊഴുപ്പകറ്റി മുഖത്തിന് ഭംഗി നൽകാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ ഇതാ!

Lipi 5 Dec 2020, 10:27 am
ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ തടി വയ്ക്കുന്നതുമായി താടിയുടെ ഭാഗത്തിന് യാതൊരു ബന്ധവുമില്ല. ചില സമയങ്ങളിൽ ഈ പേശികൾ അയവുള്ളതാകുകയും പതിവ് വ്യായാമത്തിലൂടെ എളുപ്പത്തിൽ കൊഴുപ്പ് നിയന്ത്രിക്കുകയും ചെയ്യാം. ലളിതമായ വ്യായാമങ്ങൾക്ക് സ്ഥലവും സമയ പരിമിതികളും ഇല്ല. എന്നിരുന്നാലും, പേശികളിൽ നിന്ന് കൊഴുപ്പ് ഫലപ്രദമായി നീക്കം ചെയ്യുവാനായി ഇത് ശരിയായി ചെയ്യേണ്ടതുണ്ട്. താടിയുടെ ഭാഗത്തെ കൊഴുപ്പ് ഒഴിവാക്കാൻ ലളിതവും ഫലപ്രദവുമായ ചില വ്യായാമങ്ങൾ ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു.
Samayam Malayalam double chin
ഇരട്ടത്താടി അഥവാ ഡബിൾ ചിൻ മാറാൻ സഹായിക്കും വ്യായാമങ്ങൾ


മികച്ച ഫലങ്ങൾക്കായി, വ്യായാമത്തിന് മുമ്പും ശേഷവും ചെറുചൂടുള്ള വെള്ളം കുടിക്കുക. ഏതാനും ആഴ്ചകൾക്കുള്ളിൽ താടിയുടെ ഭാഗത്തെ പേശികളുടെ വണ്ണം കുറയ്ക്കുന്നതിനുള്ള ഒരു അധിക സഹായമാണിത്. ഇവ കഴുത്തിന്റെ വഴക്കം മെച്ചപ്പെടുത്തുകയും കഴുത്ത് ഒരു സ്ഥാനത്ത് ദീർഘനേരം നിൽക്കുമ്പോൾ ഉണ്ടാകുന്ന വേദനയുടെ പ്രശ്നം ഇല്ലാതാക്കുകയും ചെയ്യും.

താടിയുടെ ഭാഗത്തെ.കൊഴുപ്പ് ഒഴിവാക്കാനുള്ള മികച്ച വ്യായാമങ്ങൾ:

1. മുകളിലേയ്ക്ക് നോക്കുക: കഴുത്തിന്റെ മുകളിലേക്കും താഴേക്കും ഉള്ള ചലനം ഇരട്ട താടി പ്രശ്നത്തിനുള്ള നല്ല വ്യായാമമാണ്. ഇത് മുഖത്തെ പേശികളെ വഴക്കമുള്ളതാക്കുകയും മുഖത്തിന്റെ വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ ചെയ്യാം:

* ഇത് നിൽക്കുന്നതോ ഇരിക്കുന്നതോ ആയ ഒരു ഭാവത്തിൽ ചെയ്യാം.
* നടു നേരെ വച്ച് നിവർന്നു നിൽക്കുക, ശ്വാസം എടുത്തുകൊണ്ട് മുഖം മുകളിലേക് ഉയർത്തുക.
* ഒരേ സമയം കഴുത്തും മുകളിലേക്ക് ഉയർത്തുക.
* കഴുത്തിന്റെ മുൻ പേശികളിൽ നേരിയ മർദ്ദം അനുഭവപ്പെടുക എന്നതാണ് ലക്ഷ്യം.
* ഇനി ചുണ്ടുകൾ മാത്രം ഉപയോഗിച്ച്, ഒരു ചുംബനം നൽകുന്നത് പോലെ ചുണ്ടുകൾ കൂർപ്പിച്ച് വയ്ക്കുക.
* 5-7 സെക്കൻഡ് നേരത്തേക്ക് പിടിക്കുക, തുടർന്ന് ശ്വാസം പുറത്തേക്ക് സാവധാനം വിട്ടുകൊണ്ട് പ്രാരംഭ പോസിലേക്ക് മടങ്ങുക.

ഈ വ്യായാമം ദിവസവും രണ്ടു നേരം 10 തവണവീതം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ താടിയെല്ലുകളിലെ പേശികൾ വഴക്കമുള്ളതാവുകയും മുഖത്തിന്റെ വണ്ണം.കുറയുകയും ചെയ്യുന്നതാണ്.

2. കഴുത്ത് മുകളിലേയ്ക്കും താഴേയ്ക്കും: മുഖത്തെ പേശികളുടെ വഴക്കത്തിന് വേണ്ടിയുള്ള ലളിതമായ വ്യായാമങ്ങളിൽ ഒന്നാണ് നെക്ക് പുൾ. ഇത് താടിയിലെ പേശികൾ, പിന്നിലെ പേശികൾ എന്നിവയുടെ വണ്ണം കുറയ്ക്കുകയും ഇരട്ട താടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് എപ്പോൾ, എവിടെ വച്ച് വേണമെങ്കിലും ചെയ്യാനാകും. അതിനാൽ നിങ്ങളുടെ വ്യായാമ ദിനചര്യയിലേക്ക് ഇത് എളുപ്പത്തിൽ ഉൾപ്പെടുത്താനും സാധിക്കുന്നതാണ്.

എങ്ങനെ ചെയ്യാം:

* തോളുകളുടെ വീതിയിൽ കാലുകൾ അകത്തി വച്ച്, കൈകൾ വശത്ത് ചേർത്ത് വച്ച് നിവർന്നുനിൽക്കുക.
* നിങ്ങളുടെ തോളുകൾ അയച്ചിടുക, ആഴത്തിൽ ശ്വസിക്കുക, കഴുത്ത് മുകളിലേക്ക് ഉയർത്തുക.
* തോളുകൾ അനക്കാതെ കഴുത്തിന് നേരിയ മുറുക്കം അനുഭവപ്പെടുന്നതുവരെ കഴിയുന്നത്ര ഉയരത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.
* 5 സെക്കൻഡ് പിടിച്ച്, ശ്വാസം പുറത്തേക്ക് വിടുക. കാൽവിരലുകൾ നോക്കാൻ കഴുത്ത് താഴേക്ക് വളയ്ക്കുക. ഈ പ്രക്രിയയിൽ തോളുകൾ നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുക.
* കഴുത്തിന്റെ പിൻഭാഗത്ത് നേരിയ മുറുക്കം അനുഭവപ്പെടുവാൻ 5 സെക്കൻഡ് പിടിക്കുക.
* ശേഷം, സാധാരണ നിലയിലേക്ക് വരിക

ഫലപ്രദമായ ഫലം കാണുന്നതിന് ഈ വ്യായാമം 10 തവണ ആവർത്തിക്കുക. വിട്ടുമാറാത്ത കഴുത്ത് വേദന അനുഭവിക്കുന്നവർക്ക് ഇത് ഒരു പ്രയോജനകരമായ വ്യായാമം കൂടിയാണ്.

Also read: സുംബ ചെയ്ത് നേടാം ഫിറ്റ്നസ്!

3. വശങ്ങളിലേക്ക് തിരിക്കുക: ഈ വ്യായാമം ചെയ്യാൻ എളുപ്പമാണ്, ഇത് പേശികളെ വഴക്കമുള്ളതാക്കി, കഴുത്തിന് മെലിഞ്ഞ ഘടന നൽകുന്നു. ഇത് കഴുത്തിന് വണ്ണം കൂട്ടുന്ന അധിക കൊഴുപ്പിനെയും പേശികളുടെ വണ്ണത്തെയും അകറ്റുന്നു.

എങ്ങനെ ചെയ്യാം:

* ഒരു സാധാരണ ഭാവത്തിൽ നിന്നുകൊണ്ട് നട്ടെല്ല് നേരെ വച്ച്, തോളുകൾ അയച്ചിടുക.
* ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട്, തോൾ അനക്കാതെ, കഴുത്ത് വശത്തേക്ക് തിരിക്കുക. കഴുത്ത് തോളിൽ തൊടുകയോ അല്ലെങ്കിൽ കഴുത്തിന് പോകാൻ കഴിയുന്നിടത്തോളമോ വശത്തേക്ക് തിരിക്കണം.
* മറുവശത്തെ പേശികൾക്ക് സഹിക്കാവുന്ന തലത്തിലേക്ക് കഴുത്ത് വലിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം.
* 5 വരെ എണ്ണുകയും, ശേഷം തല നേരെ തിരികെ കൊണ്ടുവരിക. മറുവശത്ത് ഇതുപോലെ ആവർത്തിക്കുക.

ഓരോ വശത്തും 10 തവണ വീതം ഈ വ്യായാമം ചെയ്യുക. ഒരു സമയത്തും പേശികളെ അമിതമായി വലിച്ചുപിടിക്കരുത് എന്ന് പ്രത്യേകം ഓർമ്മിക്കുക.

4. ഫെയ്സ് സ്ട്രെച്ചിംഗ്: താടിയെല്ലിനും കഴുത്തിലെ പേശികൾക്കും വിശ്രമമേകുവാൻ ഈ വ്യായാമം പ്രധാനമാണ്. ദിവസത്തിലെ ഏത് സമയത്തും ഇത് ചെയ്യാൻ കഴിയും, ഇതിനായി പ്രത്യേക ഉപകരണങ്ങൾ ആവശ്യവുമില്ല. ഒരു പ്രത്യേക ഭാവത്തിൽ ദീർഘനേരം വയ്ക്കുമ്പോൾ കഴുത്തിന്റെ ഭാഗത്തിന് മുറുക്കം വരുമ്പോൾ ഇത് ഗുണം ചെയ്യും.

എങ്ങനെ ചെയ്യാം:

* പുറകുവശത്ത് പിന്തുണയുള്ള ഒരു കസേരയിൽ ഇരിക്കുക.
* ഇനി, നിങ്ങളുടെ പാദങ്ങളിലേക്ക് നോക്കാൻ കഴിയുന്നത്ര താഴ്ന്ന രീതിയിൽ കഴുത്ത് വളയ്ക്കുക, 5 സെക്കൻഡ് പിടിക്കുക.
* മുകളിലേക്ക് നോക്കാൻ പതുക്കെ കഴുത്ത് ഉയർത്തുക, 5 സെക്കൻഡ് പിടിച്ച ശേഷം, കഴുത്ത് നേരെയാക്കാൻ മുൻപിലേക്ക് കൊണ്ടുവരിക.
* ഇനി, വലത്തേക്ക് നോക്കാൻ കഴുത്ത് തിരിക്കുക. തോളുകൾ അനക്കാതെ, 5 സെക്കൻഡ് നേരം ഈ സ്ഥാനത്ത് പിടിച്ച് 180 ഡിഗ്രിയിൽ ഇടത്തേക്ക് നോക്കുക. നേരെ നോക്കാൻ വീണ്ടും കഴുത്ത് തിരികെ കൊണ്ടുവരിക.
* ഇനി, വലതു കൈ തലയിൽ വയ്ക്കുക, തല പിടിച്ച് കൈ കൊണ്ട് ഒരു സൈഡിലേക്ക് ബലം കൊടുത്ത് ഇടതുവശത്തെ കഴുത്തിലെ പേശികളിൽ വലിഞ്ഞുമുറുക്കം അനുഭവപ്പെടുന്നതുവരെ 5 സെക്കൻഡ് പിടിക്കുക. മറുവശത്ത് ഇതേപോലെ ആവർത്തിക്കുക.

കഴുത്ത് വ്യായാമത്തിന്റെ ഭാഗമായി കുറഞ്ഞത് അഞ്ച് മുതൽ ഏഴ് തവണയെങ്കിലും ഇത് ചെയ്യുക.

5. കഴുത്ത് കറക്കുന്ന വ്യായാമം: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് കഴുത്ത് കറക്കുന്നത് നല്ലതാണ്, കൂടാതെ ദിവസത്തിലെ ഏത് സമയത്തും ചെയ്യാവുന്ന, താടിയുടെ ഭാഗത്തെ കൊഴുപ്പിനെ അകറ്റുവാനുള്ള മികച്ച മാർഗമാണിത്. പേശികളെ വഴക്കം വരുത്തുവാൻ ഇത് ദിവസത്തിൽ പല തവണ ചെയ്യാം, പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യവുമില്ല.

എങ്ങനെ ചെയ്യാം:

* ഒരു കസേരയിൽ നടു നേരെ നിവർത്തി, കൈകൾ തുടയിൽ വച്ച് ഇരിക്കുക.
* ഇനി, ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് ഇടതുവശത്ത് നേരിയ സമ്മർദ്ദം അനുഭവപ്പെടുന്നതുവരെ തല വലത്തേക്ക് തിരിക്കുകയും ചെയ്യുക.
* ഇനി, ഈ സ്ഥാനത്ത്, ദേഹം അനങ്ങാതെ നിങ്ങളുടെ തല പിന്നിലേക്ക് തിരിക്കുക, സാവധാനം കഴുത്ത് മുന്നിലേക്ക് കൊണ്ടുവരിക.
* ഇത് 10 തവണ ആവർത്തിച്ച് ഘടികാരദിശയിലേക്ക് മാറുക.

വണ്ണം കുറഞ്ഞ്, മനോഹരമായ കഴുത്തിന് വേണ്ടി കുറച്ച് മണിക്കൂറുകളുടെ ഇടവേളകളിൽ നിങ്ങൾക്കിത് ഒരു ദിവസം മൂന്നോ നാലോ തവണ ചെയ്യാവുന്നതാണ്.

6. ബലൂണുകൾ ഊതി വീർപ്പിക്കുക: ബലൂണുകൾ ഊതി വീർപ്പിക്കുന്നത് ഒരു രസകരമായ കാര്യമാണ്. പക്ഷേ യഥാർത്ഥത്തിൽ താടിയെല്ലുകളുടെ പേശികളെ വഴക്കമുള്ളതും, അധിക കൊഴുപ്പിൽ നിന്ന് മുക്തവുമാക്കുവാനുള്ള ഒരു നല്ല വ്യായാമമാണിത്. ഇത് വീർത്ത കവിൾത്തടങ്ങളിൽ ഒട്ടുവാനും സഹായിക്കുന്നു.

എങ്ങനെ ചെയ്യാം:

* ബലൂണിന്റെ വായ് ഭാഗവും വാൽ ഭാഗവും പിടിച്ച്, വായ്ഭാഗം നിങ്ങളുടെ ചുണ്ടുകൾക്ക് ഉള്ളിലാക്കുക
* ഇനി ശ്വാസം അകത്തേക്ക് എടുക്കുക, കവിളുകൾ വളരെയധികം വീർപ്പിക്കാതെ ബലൂൺ ഊതി വീർപ്പിക്കുക.
* രണ്ട് തവണ ഊതിയ ശേഷം, കഴുത്തിന്റെ ഭാഗത്ത് ചെറിയ അസ്വസ്ഥത നിങ്ങൾക്ക് അനുഭവപ്പെടും; ബലൂൺ എത്ര കൃത്യമായി ഊതി എന്നത് ഇത് കാണിക്കുന്നു.
* രണ്ട് ബലൂണുകൾ ഊതിക്കഴിഞ്ഞാൽ കവിളിൽ വേദനയുണ്ടെങ്കിൽ, നിങ്ങൾ ബലൂണുകൾ ഊതുന്ന രീതി ശരിയാക്കേണ്ടതുണ്ട്.

ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും ഇവ ഊതുന്നത് താടിയെല്ലിന്റെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

7. താടിയിൽ അടിക്കുക: താടിയെല്ലിന്റെ കൊഴുപ്പ് നിയന്ത്രിക്കാൻ നിങ്ങൾക്ക് ദിവസം മുഴുവൻ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് താടിയിൽ അടിക്കുക എന്നത്. ഇരട്ട താടി താഴേക്ക് തൂങ്ങിക്കിടക്കുന്നവർക്ക് ഇത് ഒരു പ്രയോജനകരമായ മാർഗമാണ്. താടിയിലെ കൊഴുപ്പ് ഒഴിവാക്കാൻ അനായാസമായ മാർഗ്ഗമാണ് ഈ ചെറു വ്യായാമം.

എങ്ങനെ ചെയ്യാം:

* സുഖപ്രദമായ ഒരു ഭാവത്തിൽ നിവർന്ന് ഇരിക്കുക അല്ലെങ്കിൽ നിൽക്കുക.
* ചുണ്ടുകൾ ഉപയോഗിച്ച് ഒരു ‘ഓ’ ഉണ്ടാക്കുന്നത് പോലെ വായ തുറന്ന് പിടിക്കുക. ശേഷം, കൈപ്പത്തി കവിളിൽ വയ്ക്കുക.
* ശേഷം, വിരലുകൾ അടുപ്പിച്ച് പിടിച്ച്, താടിയെല്ലിലെ കൊഴുപ്പിൽ കൈകൾ മുകളിലേക്കും താഴേക്കുമായി നീക്കിക്കൊണ്ട് അടിക്കുക.

താടിയെല്ലിന്റെ കൊഴുപ്പ് ഫലപ്രദമായും അനായാസമായും നീക്കം ചെയ്യുന്നതിന് ദിവസം മുഴുവൻ തുടർച്ചയായി ഈ മുഖ വ്യായാമം ചെയ്യുക.

Also read: വണ്ണം കുറയ്ക്കാൻ ജിമ്മിൽ പോകണമെന്നുണ്ടോ? ഇവ ചെയ്താലും മതി

8. വായ അടയ്ക്കുക, തുറക്കുക: ഇത് ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന ഏറ്റവും സാധാരണമായ കാര്യങ്ങളിൽ ഒന്നാണ്, പക്ഷേ എല്ലായ്പ്പോഴും ഇത് താടിയിലെ പേശികളുടെ കൊഴുപ്പുകളെ സ്വാധീനിക്കുന്ന രീതിയിൽ അല്ല നാം ഇത് ചെയ്യാറുള്ളത്. ഇരട്ട താടിയും താടിയിലെ കൊഴുപ്പും കുറയ്ക്കുന്നതിന് വ്യായാമം എന്ന രീതിയിൽ വായ എങ്ങനെ അടയ്ക്കുകയും തുറക്കുകയും ചെയ്യാമെന്നത് ഇതാ.

എങ്ങനെ ചെയ്യാം:

* തല നേരെ വച്ച് നിവർന്ന് ഇരിക്കുക, അല്ലെങ്കിൽ സുഖപ്രദമായ സ്ഥാനത്ത് നിൽക്കുക.
* ഇനി മറ്റൊരു പേശിയും അനക്കാതെ, താടിയെല്ലുകൾ താഴേക്ക് തുറക്കുക.
* താടിയെല്ലുകളുടെ അടിവശം നീട്ടുന്നതുവരെ തുറക്കുന്നത് തുടരുക.
* 5 സെക്കൻഡ് പിടിച്ച് സാധാരണ നിലയിലേക്ക് മടങ്ങുക.
* 5 സെക്കൻഡിനുശേഷം വീണ്ടും ആവർത്തിക്കുക.

ദിവസവും, ഒരു ദിവസത്തിൽ ഇത് പത്ത് തവണ വീതമുള്ള മൂന്ന് സെറ്റുകൾ ചെയ്യുന്നത് കീഴ്ത്താടിയിലെ കൊഴുപ്പ് നന്നായി കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.

9. മത്സ്യ മുഖം: ഒരു മത്സ്യത്തിന്റെ മുഖം പോലെ നമ്മുടെ മുഖം പിടിക്കുന്നത് യഥാർത്ഥത്തിൽ മുഖത്തിനും കഴുത്തിനും പേശികൾക്കുള്ള മികച്ച വ്യായാമമാണ്. ഇത് ഇരട്ട താടി, കവിളുകളിലെ അധിക വണ്ണം, താടിയിലെ കൊഴുപ്പ് എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഈ വ്യായാമത്തിന് മുമ്പും ശേഷവും ചെറുചൂടുള്ള വെള്ളം കുടിക്കാൻ ശ്രമിക്കുക.

എങ്ങനെ ചെയ്യാം:

* ഒരു സ്ഥലത്ത് ഇരിക്കുകയോ അല്ലെങ്കിൽ നിൽക്കുകയോ ചെയ്യുക.
* ഇനി കവിൾ പേശികൾ ഉള്ളിലേക്ക് വലിച്ച് പിടിച്ച്, ചുണ്ടുകൾ പുറത്തേക്ക് കൂർപ്പിച്ച് പിടിക്കുക.
* കഴിയുന്നത്ര ചർമ്മം വായയുടെ അകത്ത് വലിച്ച് പിടിക്കാൻ ശ്രമിക്കുക.
* 10 സെക്കൻഡ് പിടിച്ച് വച്ച ശേഷം വിടുക.

മുഖത്ത് നിന്ന് കൊഴുപ്പ് ഒഴിവാക്കുവാനും, മൃദുവായതും വണ്ണം കുറഞ്ഞതുമായ മുഖം ലഭിക്കാനും കഴിയുന്നത്ര തവണ ഇത് പരിശീലിക്കുക. തുടക്കത്തിൽ, വളരെയധികം പേശികളെ അകത്തേക്ക് വലിച്ചെടുക്കുവാൻ കഴിയില്ല, അതിനാൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പരിശീലനം തുടരുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്