ആപ്പ്ജില്ല

​യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കാം​

യൂറിക് ആസിഡ് ശരീരത്തില്‍ വര്‍ദ്ധിച്ചാല്‍ അത് സന്ധിവാതം മുതല്‍ പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. യൂറിക് ആസിഡ് അമിതമയിട്ടുള്ളവര്‍ കൂടാതിരിക്കാന്‍ കുറയ്‌ക്കേണ്ട ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

Authored byഅഞ്ജലി എം സി | Samayam Malayalam 18 Oct 2023, 1:31 pm
നമ്മളുടെ ശരീരത്തില്‍ വേയ്സ്റ്റായി പുറത്തേയ്ക്ക് പോകുന്നതാണ് യൂറിക് ആസിഡ്. നമ്മള്‍ കഴിക്കുന്ന പല ആഹാരത്തിലും യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നമ്മളുടെ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും ബുദ്ധിമുട്ടിലേയ്ക്കും നയിക്കുന്നുണ്ട്. അതിനാല്‍, യൂറിക് ആസിഡിന്റഎ അളവ് കൂടുതലുള്ളവര്‍ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ഇവര്‍ ഒഴിവാക്കേണ്ട കുറച്ച് ആഹാരങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
Samayam Malayalam food that increase uric acid level in your body
​യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കാം​


​ഓര്‍ഗന്‍ മീറ്റ്​

പലര്‍ക്കും ആടിന്റെ ആയാലും കോഴിയുടെ ആയാലും അതുപോലെ, ബീഫിന്റെ ആയാലും കരള്‍ കഴിക്കാന്‍ വളരെയധികം ഇഷ്ടമായിരിക്കും. എന്നാല്‍, യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ള ഒരു ഇറച്ചിയാണ് ഇത്. അതിനാല്‍ നിങ്ങള്‍ക്ക് അമിതമായി യൂറിക് ആസിഡ് ഉണ്ടെങ്കില്‍ മൃഗങ്ങളുടെ കരള്‍ കറിവെച്ചോ, പൊരിച്ചോ സ്വാദോടെ കഴിക്കുന്ന ശീലം നിര്‍ത്താവുന്നതാണ്. ഇവ നിങ്ങള്‍ കഴിച്ചാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ വലിയൊരു കാരണമാണ്.

മൂത്രത്തില്‍ ചോര കാണുന്നതിന്റെ കാരണം

​റെഡ് മീറ്റ്​

പോര്‍ക്ക്, ബീഫ്, ആട് എന്നിവയിലെല്ലാം യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അതിനാല്‍, ഇത്തരം മാംസാഹാരങ്ങള്‍ നമ്മള്‍ കഴിക്കുമ്പോള്‍ അത് നമ്മളുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. അതിനാല്‍, നിങ്ങള്‍ക്ക് നിലവില്‍ യൂറിക് ആസിഡ് അമിതമാണെങ്കില്‍ ഇവ ഒഴിവാക്കാം. അതല്ല, കഴിക്കണം എന്ന് അത്രയ്ക്കും ആഗ്രഹം ഉണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

​ഷെല്‍ഫിഷ്​

കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പക്ഷേ, യൂറിക് ആസിഡ് അമിതമായിട്ടുള്ളവര്‍ ഇത്തരം മത്സ്യ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ കുറച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ഷെല്‍ഫിഷ് കഴിക്കുമ്പോള്‍ മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. ഷെല്‍ ഫിഷ് എന്ന് പറയുമ്പോള്‍ ഇതില്‍ ഞണ്ട്, ചെമ്മീന്‍, കക്ക ഇറച്ചി എന്നിവയെല്ലാം കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ മത്തി കഴിക്കുമ്പോഴായാലും ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിലും യൂറിക് ആസിഡ് ലെവല്‍ കൂടുതലാണ്.

​പച്ചക്കറികള്‍​

ചില രോഗങ്ങള്‍ക്ക് എല്ലാ പച്ചക്കറിയും നല്ലതല്ല. ഓരോ പച്ചക്കറിയിലും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ ചില രോഗങ്ങള്‍ക്ക് ചില പച്ചക്കറികളുടെ ഉപയോഗം കുറയ്്ക്കുക തന്നെ വേണം. പ്രത്യേകിച്ച് നിങ്ങള്‍ക്ക് കൂണ്‍, ചീര, കോളിഫ്‌ലര്‍ എന്നിങ്ങനെയുള്ള പച്ചക്കറികള്‍ വളരെ പ്രിയമാണെങ്കില്‍ അതിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് വളരെ അനിവാര്യമാണ്. ഇത് അമിതമായി കഴിക്കുന്നത് നിങ്ങളുടെ യൂറിക് ആസിഡ് ലെവല്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാണ്. അതിനാല്‍, നിലവില്‍ യൂറിക് ആസിഡ് അമിതമായിട്ടുള്ളവര്‍ ഈ പച്ചക്കറികള്‍ ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും.

​​യീസ്റ്റ് ചേര്‍ത്ത ആഹാരം​

ഇന്ന് ആഹാരം പുളിപ്പിക്കാന്‍ യീസ്റ്റ് അമിതമായി ചേര്‍ക്കുന്നുണ്ട്. സാധാ നാടന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ പോലും യീസ്റ്റ് ഉഫയോഗിക്കുന്നത് കാണാം. അതുപോലെ, ബ്രെഡ്, റസ്‌ക്ക്, കേക്ക് എന്നിവയിലെല്ലാം യീസ്റ്റ് അമിതമാണ്. ഇത്തരത്തില്‍ യീസ്റ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡ് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും.

​മധുരം​

അമിതമായി മധുരം ചേര്‍ത്ത ആഹാരങ്ങളും പലഹാരങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് സത്യത്തില്‍ സന്ധിവാതത്തിലേയ്ക്ക് നയിക്കും. യൂറിക് ആസിഡ് വര്‍ദ്ധിക്കുമ്പോള്‍ മിക്കവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് സന്ധിവാം. അതിനാല്‍, മധുരം, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ തോന്നുകയാണെങ്കില്‍ ചെറിയ അളിവില്‍ മാത്രം ഇത്തരത്തില്‍ മധുരം കഴിക്കാവുന്നതാണ്. അതുപോലെ, ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തുന്നതും നല്ലതാണ്.

​മദ്യപാനം​

മദ്യപാനം മൊത്തത്തില്‍ നമ്മളുടെ ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കാന്‍ മദ്യപാനം ഒരു പ്രധാന കാണമാണ്. അതിനാല്‍ നിങ്ങള്‍ക്ക് അമിതമായി മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ ആദ്യം തന്നെ അത് നിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ സന്ധിവാതം മാത്രമല്ല, യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് വഴി വൃക്കയില്‍ കല്ല്, വൃക്ക ക്ഷയിക്കുക, ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ വാരനും മെറ്റബോളിക് സിന്‍ഡ്രം വരാനും പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ വേഗത്തില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്