ആപ്പ്ജില്ല

എത്ര നാൾ വേണമെങ്കിലും മുട്ട ഫ്രിഡ്ജിൽ വെക്കാമോ? ഇത് വായിക്കുക

മുട്ട ഫ്രിഡ്ജിന് പുറത്തും അകത്തുമൊക്കെ സൂക്ഷിക്കുന്നവരുണ്ട്. പക്ഷെ കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തിന് വളരെയധികം പ്രശ്നം ഉണ്ടാക്കുന്നതാണ് മുട്ട. 

Authored byറ്റീന മാത്യു | Samayam Malayalam 22 Jun 2023, 5:57 pm
മുട്ട ആരോ​ഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കുമറിയാം. മുട്ടയിൽ അടങ്ങിയിരിത്തുന്ന പ്രോട്ടീനുകളും അതുപോലെ മറ്റ് പല ​ഗുണങ്ങളും മനുഷ്യൻ്റെ ആരോ​ഗ്യത്തിന് പല തരത്തിലുള്ള ​ഗുണങ്ങളാണ് നൽകുന്നത്. മുട്ട സ്ഥിരമായി കഴിക്കുന്നവർ വീട്ടിൽ വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. മുട്ടയുടെ ഉപയോഗം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇത് ശരീരത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചിലർ മുട്ട സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. എന്നാൽ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ല ശീലമാണെന്ന് നിങ്ങൾക്കറിയാമോ?
Samayam Malayalam is it safe to keep eggs in fridge
എത്ര നാൾ വേണമെങ്കിലും മുട്ട ഫ്രിഡ്ജിൽ വെക്കാമോ? ഇത് വായിക്കുക


മുട്ടയുടെ ​ഗുണം കുറയുമോ

ഫ്രിഡ്ജിൽ വച്ചാൽ മുട്ടയുടെ ഗുണം കുറയുമോ എന്നാണ് പലരുടെയും സംശയം. മുട്ട പുറത്ത് ദീർഘദിവസം വച്ചാൽ ചീത്തയായി പോകുന്നമെന്നതിനാൽ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. കൃത്യമായ രീതിയിൽ പായ്ക്ക് ചെയ്ത് വേണം മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. ഒരു മുട്ടയുടെ ആയുസ് എന്ന് പറയുന്നത് മൂന്നാഴ്ചയാണ്. അതിൽ കൂടുതലായി മുട്ടകൾ ഉപയോഗിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. മൂന്നാഴ്ചയ്ക്ക് ശേഷം മുട്ടയുടെ ഗുണങ്ങൾ കുറയാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആദ്യത്തെ രണ്ടാഴ്ച വരെ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ദോഷകരമാല്ല.

​ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച പഴങ്ങളും പച്ചക്കറികളും

എത്ര നാൾ മുട്ട വെളിയിൽ സൂക്ഷിക്കാം​

ഒരിക്കൽ ശീതികരിച്ച മുട്ട പിന്നീട് പുറത്ത് വച്ച് ഉപയോ​ഗിക്കാൻ പാടില്ല. പക്ഷെ ചില സമയം പാചകം ചെയ്യാൻ എടുത്ത ശേഷം തിരിച്ച് ഫ്രിഡ്ജിൽ വയ്ക്കാൻ മറന്ന് പോകുന്നവരുണ്ട്. വെള്ളത്തിൻ്റെ അംശവും അതുപോലെ അന്തരീക്ഷത്തിലെ താപനിലയും കാരണം ഇങ്ങനെ ഫ്രിഡ്ജിൽ നിന്ന് എടുത്ത് പുറത്ത് വയ്ക്കുന്ന മുട്ട എളുപ്പത്തിൽ ചീത്തയായേക്കാം. ഫ്രി‍ഡ്ജിൽ നിന്ന് പുറത്തെടുക്കുന്ന മുട്ടകൾ അരമണിക്കൂറിനുള്ളിൽ തിരികെ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതിൽ കൂടുതൽ സമയം പുറത്തിരിക്കുന്ന മുട്ടകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

​4 ഡിഗ്രി സെൽഷ്യസിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക​

ഏകദേശം 4 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഫ്രിഡ്ജിൽ മുട്ടകൾ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ഫ്രിഡ്സൂ ജിൽ സൂക്ഷിക്കുന്ന മുട്ടകൾ സാധാരണയായി 3 മുതൽ 5 ആഴ്ച വരെ ഫ്രഷ് ആയി ഇരിക്കും. മാളുകളിൽ നിന്നോ അല്ലെങ്കിൽ കടയിൽ നിന്നോ വാങ്ങുന്ന മുട്ടയുടെ കവറിൽ അവയുടെ കാലഹരണ തീയതി നോക്കി അത് അനുസരിച്ച് കഴിക്കാൻ ശ്രമിക്കുക. മുട്ടകൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കുന്നത് അവയുടെ പുതുമ നിലനിർത്തുകയും കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുട്ടകൾ ഈർപ്പരഹിതമായ അന്തരീക്ഷത്തിൽ സൂക്ഷിക്കുക, കാരണം വളരെയധികം ഈർപ്പം മുട്ടകളെ നശിപ്പിക്കും. വാങ്ങുന്ന അതേ പാക്കേജിംഗിൽ തന്നെ മുട്ടകൾ സൂക്ഷിക്കുക.
ഈ ഘട്ടങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് പുതിയതും സുരക്ഷിതവുമായ മുട്ടകൾ സൂക്ഷിക്കാൻ കഴിയും.

എന്തുകൊണ്ട് മുട്ട ഫ്രിഡ്ജിൽ വയ്ക്കുന്നു

ദീർഘനാൾ മുട്ട പുറത്ത് വയ്ക്കുന്നത് അത് കേടായി പോകാൻ കാരണമാകാറുണ്ട്. മുട്ട നന്നായി കഴുകി വ്യത്തിയാക്കിയ ഉണക്കിയ ശേഷം വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. മുട്ടുയടെ തോടിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് പലപ്പോളും ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ മുട്ട ഫ്രിഡ്ജിൽ നിന്ന് എടത്താൽ അൽപ്പ സമയം പുറത്ത് വച്ച ശേഷം ഉപയോഗിക്കുക. അത് മാത്രമല്ല സ്ഥിരമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഫ്രിഡ്ജിൽ ഇരിക്കുന്ന മുട്ട വേഗത്തിൽ ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. മുട്ട സാധാരണ താപനിലയിലേക്ക് എത്തുമ്പോൾ ഇതിൽ സാൽമൊണെല്ല എന്ന ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

മുട്ടകൾ എത്രത്തോളം പ്രയോജനകരമാണ്?

പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, ഇരുമ്പ്, മറ്റ് പ്രധാന പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നതിലൂടെ നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. ശക്തമായ ഹൃദയം, എല്ലുകൾ, രോഗപ്രതിരോധ ശേഷി, തലച്ചോറിന്റെ ആരോഗ്യം എന്നിവ നിലനിർത്താൻ മുട്ട സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, അണുബാധ, നേത്രരോഗങ്ങൾ എന്നിവ പരിഹരിക്കാൻ മുട്ട സഹായകരമാണ്.

English Summary: How to store eggs

Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. വിദഗ്ധ ഉപദേശം തേടിയ ശേഷം മാത്രം പിന്തുടരുക.

കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്