Please enable javascript.Women Physical Features Men Like The Most,പുരുഷനെ ആകർഷിക്കും ഈ പെൺകാര്യങ്ങൾ - physical features of women that can attract men largely - Samayam Malayalam

പുരുഷനെ ആകർഷിക്കും ഈ പെൺകാര്യങ്ങൾ

Authored byറ്റീന മാത്യു | Produced bySomanagouda Biradar | Samayam Malayalam 14 Dec 2023, 11:40 am
Subscribe

സ്ത്രീകളിലെ ചില ഘടകങ്ങൾ പുരുഷനെ ആകർഷിക്കുന്നവയാണ്. പുരുഷന്മാർക്ക് സ്ത്രീകളോട് താല്പര്യം തോന്നുന്ന ഇത്തരം ചില കാര്യങ്ങളെ കുറിച്ച് വായിക്കാം.

physical features of women that can attract men largely
പുരുഷനെ ആകർഷിക്കും ഈ പെൺകാര്യങ്ങൾ
സ്ത്രീകളോട് പുരുഷന്മാ‌ർക്ക് താത്പര്യം തോന്നുന്നത് സ്വാഭാവികമാണ്. തിരിച്ചും അത് സംഭവിക്കാറുണ്ട്. ഒരു സ്ത്രീയുടെ വ്യക്തിത്വം, അവളുടെ ആത്മവിശ്വാസം, വസ്ത്ര ധാരണ രീതി, മറ്റുള്ളവരുടെ ഇടപഴകുന്നത്, സംസാരം തുടങ്ങിയവയൊക്കെ സ്ത്രീയിൽ പുരുഷന്മാരെ ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ സ്ത്രീകളെ പുരുഷന്മാ‍ർ തിരഞ്ഞെടുക്കുന്നതിന് ചില ഘടകങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. ചിലർക്കെക്കെ ആദ്യ കാഴ്ചയിൽ തന്നെ പുരുഷന്മാരെ വീഴ്ത്താൻ പറ്റും. എന്നാൽ മറ്റ് ചിലർ അങ്ങനെയല്ല. സ്ത്രീകളുടെ സ്വാഭാവം മാത്രമല്ല, മറ്റ് പല ഘടകങ്ങളും പുരുഷന്മാരെ ആകർഷിക്കാറുണ്ട്. സ്ത്രീകളുടെ ചില പ്രത്യേകതകൾ പുരുഷന്മാരെ ആകർഷിക്കാറുണ്ട്.

സ്ത്രീയെ കാണാൻ

സ്ത്രീയെ കാണാൻ

പൊതുവെ അധികം മേക്കപ്പ് പുരുഷന്മാർക്ക് അത്ര താത്പര്യമില്ല. സ്ത്രീ കാഴ്ചയില്‍ നല്ലതു പോലെ ഒരുങ്ങുന്നത് പുരുഷന്മാർ ഇഷ്ടമാണ്. പക്ഷെ അമിതമായ മേക്കപ്പ് അത്ര ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. സ്വാഭാവിക സൗന്ദര്യമാണ് പുരുഷന് കൂടുതലിഷ്ടം. ചുവപ്പിട്ട സ്ത്രീകളോട് പുരുഷന് ആകര്‍ഷണം തോന്നുന്നതും സ്വാഭാവികമാണ്. ചുവപ്പിന് പെട്ടെന്നു തന്നെ ആകര്‍ഷിയ്ക്കാനുള്ള നാച്വറല്‍ സ്വഭാവമാണ് ഉള്ളതെന്നതാണ് ഇതിനു കാരണം. ചുവപ്പു ധരിച്ച സ്ത്രീകളോട് പുരുഷന് പെട്ടെന്ന് ആകര്‍ഷണം തോന്നുന്നു.
Also Read: ടോക്‌സിക് റിലേഷന്‍ഷിപ്പ്; പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ശ്രദ്ധിക്കണം

പങ്കാളികൾ തമ്മിലുള്ള വഴക്കിനിടയിൽ ഈ കാര്യങ്ങൾ ചെയ്യല്ലേ...

വെയ്സ്റ്റ് ടു ഹിപ് റേഷ്യോ

വെയ്സ്റ്റ് ടു ഹിപ് റേഷ്യോ

സ്ത്രീകള്‍ പുരുഷന്റെ കണ്ണില്‍ ആകര്‍ഷണീയരാകുന്നത് വെയ്സ്റ്റ് ടു ഹിപ് റേഷ്യോ 7:10 എന്ന ആനുപാതത്തിലാണ്. വെയ്റ്റ്, ഹിപ് എന്നിവ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നും ഇതാണ് ഇക്കാര്യത്തില്‍ പുരുഷന് ആകര്‍ഷണമായി മാറുന്നതുമെന്നുമാണ് പറയാം. അതുപോലെ വെണ്മയുള്ള ചിരിയും പുരുഷനെ ആകര്‍ഷിയ്ക്കുന്നുണ്ട്. ഭംഗി മാത്രമല്ല, പല്ലിന്റെ വെണ്മയും അടിസ്ഥാനമാകുന്നണ്ട്. ഹൈ പിച്ച് ഉള്ള ശബ്ദവും സ്ത്രീയെ പുരുഷന്റ കണ്ണില്‍ ആകര്‍ഷണീയരാക്കുന്നുണ്ട്. നീണ്ട് തിളങ്ങുന്ന ആരോഗ്യമുള്ള മുടിയുടെ പല പുരുഷന്മാരെയും ആക‍ർഷിക്കാറുണ്ട്.

ഉയരം

ഉയരം

സ്ത്രീകളുടെ ഉയരവും പുരുഷന്മാരെ ആക‍ർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ഉയരമുള്ള സ്ത്രീകളെയാണ് പൊതുവേ പുരുഷനിഷ്ടം. ഉയരം മാത്രമല്ല, കൈകളുടെ നീളവും ആകർഷിക്കാറുണ്ട്. ഉയരമുളള, കൈകള്‍ക്ക് നീളം കൂടുതലുള്ള സ്ത്രീകളാണ് പൊതുവേ പുരുഷന്മാരെ പെട്ടെന്ന് ആക‍ർഷിക്കാറ്. പൊതുവേ സ്ത്രീ സൗന്ദര്യ ഘടകമായി കാണുന്ന നീണ്ട കാലുകളേക്കാള്‍ നീണ്ട കൈകളാണ് പുരുഷന്മാർക്ക് കൂടുതലിഷ്ടം. അതേ സമയം വല്ലാതെ മെലിഞ്ഞ സ്ത്രീകളേയോ അല്ലെങ്കില്‍ വല്ലാതെ തടിച്ച സ്ത്രീകളേയോ അല്ല, ഇടത്തരം തടിയുള്ള, അതേ സമയം ആകൃതിയുള്ള ശരീരത്തിനാണ് പുരുഷന്മാർ കൂടുതൽ താത്പര്യം കാണിക്കുന്നത്.

സ്തനവലിപ്പം

സ്തനവലിപ്പം

പൊതുവെ സ്തനവലിപ്പവും പുരുഷനെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതും പ്രത്യുല്‍പാദന താല്‍പര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുണ്ട്. കാരണം ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണാണ്. ഇത് ഗര്‍ഭധാരണത്തിന് അത്യാവശ്യവുമാണ്. ഈ ഹോര്‍മോണ്‍ തന്നെയാണ് സ്ത്രീകളില്‍ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനാല്‍ തന്നെ മാറിട വലിപ്പം കൂടുതലെങ്കില്‍ ഗര്‍ഭധാരണ ശേഷി കൂടുതല്‍ എന്നൊരു കണക്കൂ കൂട്ടലുമുണ്ട്. അതേ സമയം ഒതുങ്ങിയ അരക്കെട്ടാണ് വലിയ മാറിടത്തേക്കാള്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഘടകമാണ്. എല്ലാ സ്ത്രീകൾക്കും അവരുടേതായ ഭംഗിയുണ്ട്. പിന്നെ പൊതുവെ പുരുഷന്മാർക്ക് ചില കാര്യങ്ങളോട് താത്പര്യം കൂടുതലായിരിക്കും.

റ്റീന മാത്യു
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ