ആപ്പ്ജില്ല

കിടപ്പറയിൽ അവളെ ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ?

ബുദ്ധിയുള്ള പുരുഷൻമാർ ആമുഖ ലീലക്ക് പ്രധാന്യം നൽകും. ലൈംഗികത പരസ്പരം പങ്ക് വെച്ച് അനുഭവിക്കേണ്ട ഒന്നായതിനാൽ ഇരു കൂട്ടരും കിടപ്പറയിൽ സഹകരിക്കേണ്ടത് പ്രധാനമാണ്

Samayam Malayalam 6 Mar 2019, 4:12 pm
പലപ്പോഴും സ്ത്രീ ലൈംഗികത പുരുഷനെ കുഴപ്പിക്കുന്ന ഒന്നാണ്. അവളെ എങ്ങനെ ഉത്തേജിപ്പിക്കണമെന്ന് പല പുരുഷൻമാർക്കും അറിയില്ല. ഇത് ബന്ധങ്ങളിൽ വിള്ലൽ വീഴാൻ ഇടയാകുന്നു. കുടുംബങ്ങളിൽ ഉടലെടുക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം കിടപ്പറയിലെ സ്വാർത്ഥതയും കൂടിയാകാം. അവനവൻ്റെ സംതൃപ്തി എന്നതിനേക്കാൾ പരസ്പരം പങ്കിട്ട് അനുഭവിക്കേണ്ട അനുഭൂതിയാണ് ലൈംഗികത.
Samayam Malayalam bedtime


ബാഹ്യകേളികളാണ് സ്ത്രീകളെ പ്രണയത്തിലേക്കും വികാരമൂർചഛയിലേക്കും നയിക്കുന്ന സുപ്രധാന ഘടകം. വെരും ചുംബനത്തിൽ മാത്രം കാര്യങ്ങൾ ഒതുക്കരുത്. ഫോർ പ്ലേയും സുരക്ഷിതമായ ഓറൽ സെക്സും എല്ലാം ഇതിൽപ്പെടും. സ്ത്രീശരീരത്തിലെ കാമപ്രചോദിത കേന്ദ്രങ്ങൾ സങ്കീർണ്ണമാണ്. അതിനാൽ അൽപ്പം സമയം എടുത്ത് മാത്രമേ പുരുഷൻ ലിംഗ പ്രവേശത്തിന് മുതിരാൻ പാടുള്ളു. സ്ത്രീ ശരീരത്തിലെ സുപ്രധാനമായ സ്ത്രീമര്‍മ്മമാണ് ഭഗശ്നിക അഥവാ ക്ലിറ്റോറിസ് .

യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണപ്പെടുന്നതാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമാണ്. പുരുഷ ലിംഗാഗ്രം പോലെ ക്ലിറ്റോറിസും വികാരത്തിൻ്റെ കേന്ദ്രമാണ്. അവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും സമ്മര്‍ദ്ദവും സ്ത്രീയെ ഉത്തേജിതയാക്കും. ലിംഗയോനീ സമ്പര്‍ക്കം കൊണ്ട് മാത്രമല്ല അവളെ വികാര പരവശായാക്കുന്നത് ക്ലീറ്റോറിസിന് നൽകുന്ന ലാളന അവളെ കാമപരവശാക്കും. എന്നാൽ വിരലുകളും നഖവുമൊക്കെ ശുചിയായിരിക്കണമെന്ന് മാത്രം. ശുചിത്വം വളരെ പ്രധാനമായ മേഖലയാണിത്. ആമുഖലീലക്ക് ശേഷമാണ് ക്ലിറ്റോറിസില്‍ എത്തേണ്ടത്. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുക. എന്നാൽ അമിത മ‍ർദ്ദം വേദനക്കിടയാക്കും. മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണ് അവൾക്കാവശ്യം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്