ആപ്പ്ജില്ല

'പിന്നിലേക്ക് നടന്ന്' ബിജെപി; മുതുകുളം പഞ്ചായത്ത് ഭരണത്തിൽ മുരടിപ്പെന്ന് ആരോപണം

വികസനപ്രവർത്തനങ്ങളെ പിന്നിലോട്ട് അടിച്ചതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് ബിജെപി ഉയർത്തിയിരിക്കുന്നത്. പഞ്ചായത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയാണ് ആരോപണം .

Lipi 11 Nov 2021, 4:03 pm

ഹൈലൈറ്റ്:

  • സ്ത്രീകളടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു
  • 200 മീറ്ററോളം പിന്നിലേക്ക് നടന്ന് പ്രതിഷേധം
  • മാർച്ച് ആരംഭിച്ചത് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിന്നും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മുതുകുളം ഗ്രാമപഞ്ചായത്തിൻ്റെ വികസന മുരടിപ്പിനും ഭരണസമിതിയുടെ പിന്തിരിപ്പൻ നയങ്ങൾക്കുമെതിരെ ബിജെപിയുടെ വേറിട്ട പ്രതിഷേധം. നൂറോളം വരുന്ന ബിജെപി പ്രവർത്തകർ പിന്നിലേക്ക് നടന്നാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. വികസന പ്രവർത്തനങ്ങളെ പിറകോട്ടടിച്ച മുതുകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി മുതുകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് "പിറകോട്ട് നടക്കൽ" സമരം നടത്തിയത്.
വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാൻ ഇല്ലത്രെ! കുട്ടനാട്ടുകാരുടെ അവസ്ഥ ഇതാണ്, വീഡിയോ കാണാം

സ്ത്രീകളടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് 200 മീറ്ററോളം പിന്നിലേക്ക് നടന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു.
തുടർന്നു നടന്ന യോഗം എസ്.സി മോർച്ച ജില്ലാ സെക്രട്ടറി രാജുക്കുട്ടി ഉത്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി പോലും ശരിയായ തരത്തിൽ നടത്തുവാൻ കഴിയാത്ത ഭരണനേതൃത്വം ആണ് പഞ്ചായത്തിൻ്റേതെന്ന് രാജുകുട്ടി ആരോപിച്ചു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎമ്മും ഘടകകക്ഷികളും തമ്മിലുള്ള തമ്മിലടിയാണ് നടക്കുന്നത്. ഇതിനിടയിൽ ഇവർക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സമയമില്ലെന്നും രാജുകുട്ടി ആരോപിച്ചു.

യുവമോർച്ച ജില്ലാ സെക്രട്ടറി എം. മഹേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആമച്ചാലിൽ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. എം.ബാബു സ്വാഗതവും, കെ.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഗോപിനാഥൻ ഉണ്ണിത്താൻ, മണ്ഡലം കമ്മിറ്റി അംഗം സോമശേഖരപിള്ള, കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്‍റ് മോഹനൻ പിള്ള,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.എസ്സ് ബൈജു, സബിത വിനോദ്, മിഥുലേഷ് മനോഹരൻ, കെ.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്