ആപ്പ്ജില്ല

സ്ഥാനാർഥിയുടെ വീടിനുള്ളിൽ ചാരായവാറ്റ്; ഭർത്താവ് അറസ്റ്റിൽ

കൂത്താട്ടുകുളം നഗരസഭയിൽ നേരത്തെ കോൺഗ്രസ് മേരിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വന്തന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന

Lipi 30 Nov 2020, 3:50 pm
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ വീടിനുള്ളിൽ ചാരായം വാറ്റ് ഭർത്താവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടയാർ പീടികപ്പടിയ്ക്ക് സമീപം കുഴുപ്പിള്ളിൽ കെ.എ സ്കറിയയാണ് അറസ്റ്റിലായത്. സ്കറിയയുടെ ഭാര്യ മേരി നഗരസഭയിലെ 24ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. വീടിനുള്ളിൽ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പിറവം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ്‌ നടത്തി പ്രതിയെ പിടികൂടിയത്.
Samayam Malayalam skaria illicit liquor
അറസ്റ്റിലായ സ്‌കറിയ


Also Read: തൃശൂരിൽ വിജയിച്ചത് സുരേഷ് ഗോപിയുടെ ഈ തന്ത്രം! ആവർത്തിച്ച് കുമ്മനവും പത്മജയും; സംഭവം 'കിടുക്കും!'

മൂന്നര ലിറ്റർ ചാരായവും, ഒന്നര ലിറ്റർ വിദേശമദ്യവും, അടുത്ത വാറ്റിനായി തയ്യാറാക്കി വെച്ചിരുന്ന 50 ലിറ്റർ വാഷ്, കുക്കർ, സ്റ്റൗ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. സ്കറിയയുടെ ഭാര്യ മേരി കൂത്താട്ടുകുളം നഗരസഭയിലെ 24-ാം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. കോൺഗ്രസ് അംഗമായിരുന്ന മേരി പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വാതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.കോൺഗ്രസിന് ഈ ഡിവിഷനിൽ വേറെ സ്ഥാനാർഥി ഉണ്ട്.

Also Read: നറുക്കെടുപ്പില്‍ കിട്ടിയ 10 പവന്‍ ഡിസിസി നേതാവ് തട്ടിയെടുത്തു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്‌

പാർട്ടിക്കെതിരെ റിബലായി മത്സര രംഗത്ത് എത്തിയതോടെ കോൺഗ്രസ് മേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഭാര്യയുടെ ഇലക്ഷൻ അവിശ്യത്തിനായി ചാരായം ഉണ്ടാക്കിയതാണെന്ന് എക്സൈസ് സംഘത്തിന് സ്കറിയ മൊഴി നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പു കാലത്ത് പരിശോധന ശക്തമായി തുടരുമെന്നും എക്സൈസ് അറിയിച്ചു. പ്രിവൻ്റീവ് ഓഫീസർമാരായ ചാൾസ് ക്ലാർവിൻ, സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉൻമേഷ്, ജയദേവൻ, വിനോദ്, ഹരിദാസ്, ജിഷ്ണു, വനിത സിവിൽ എക്‌സൈസ് ഓഫീസർ ടി.കെ.സൗമ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്