Please enable javascript.Idukki Places To Visit,സഞ്ചാരികളേ... ഇനിയും സമയമുണ്ട്; ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശിക്കാം - idukki and cheruthoni dams opened for public till 31st october - Samayam Malayalam

സഞ്ചാരികളേ... ഇനിയും സമയമുണ്ട്; ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശിക്കാം

Authored byദീപു ദിവാകരൻ | Lipi 7 Sept 2023, 2:38 pm
Subscribe

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശിക്കാം. ജനങ്ങളുടെ താത്പര്യമടക്കം പരിഗണിച്ചാണ് സമയം നീട്ടിയത്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകൾ തുറന്നത്.

ഹൈലൈറ്റ്:

  • ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഒക്ടോബർ 31 വരെ സന്ദർശിക്കാം.
  • ഓണം പ്രമാണിച്ച് ഓഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകൾ തുറന്നത്.
  • ജനങ്ങളുടെ താത്പര്യമടക്കം പരിഗണിച്ചാണ് സമയം നീട്ടിയത്.
Idukki Places To Visit
ഇടുക്കി ഡാം.
ഇടുക്കി: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഒക്ടോബർ 31 വരെ സന്ദർശിക്കാം. ഓണം പ്രമാണിച്ച് ഓഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകൾ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഓഗസ്റ്റ് 31വരെ അണക്കെട്ടുകളിൽ സന്ദർശനം നടത്താമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ജനങ്ങളുടെ താത്പര്യവും അനുകൂല കാലാവസ്ഥയും പരിഗണിച്ചാണ് രണ്ടുമാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.
രാവിലെ 9:30 മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.


ഓണാവധിയോടനുബന്ധിച്ച് അണക്കെട്ടുകൾ തുറന്നതോടെ വിദേശികളും സ്വദേശികളുമടക്കം നിരവധി വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. 12 ദിവസം കൊണ്ട് 3000 കുട്ടികൾ അടക്കം 15,000 പേരാണ് ഡാം സന്ദർശിച്ചത്. അണക്കെട്ടുകളിലേക്കുള്ള പ്രവേശനത്തിന് പാസ് ഏ‍ർപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്.

മൂന്നാർ വിളിക്കുന്നു, വെറും 300 രൂപ മതി; ഒൻപത് സ്ഥലങ്ങൾ ഒറ്റദിവസംകൊണ്ട് ആസ്വദിക്കാം; സൈറ്റ് സീയിങ് ട്രിപ്പുമായി കെഎസ്ആർടിസി
സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവേശിപ്പിക്കില്ല. കർശന പരിശോധനയ്ക്ക് ശേഷമേ സഞ്ചാരികളെ അകത്തേക്ക് കടത്തിവിടുകയുള്ളൂ. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാനായി നിരവധി പേരാണ് വ‍ർഷാവർഷം എത്തുന്നത്. ആർച്ച് ഡാമും വൈശാലി ഗുഹയുമൊക്കെ സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. പ്രായമായവർക്കടക്കം സഞ്ചരിക്കാനായി ബഗ്ഗി കാർ സൗകര്യം ഇവിടെയുണ്ട്. എട്ടുപേ‍ർക്ക് 600 രൂപയാണ് ബഗ്ഗി കാറിൻ്റെ ടിക്കറ്റ് നിരക്ക്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ