ആപ്പ്ജില്ല

ഇത് കേരള ചരിത്രത്തിൽആദ്യം... ജനകീയ കൂടായ്മയിൽ ഒരു പോലീസ് സ്റ്റേഷൻ, വീഡിയോ കാണാം

ർദിഷ്ട സ്ഥലത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തികളും ജനകീയ കൂട്ടായ്മയിൽ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് കാക്കയങ്ങാട്-പാലാ റോഡിലുള്ള വാടക കെട്ടിട്ടത്തിലാണ്.

Lipi 14 Dec 2021, 6:19 pm

ഹൈലൈറ്റ്:

  • ചരിത്ര സംഭവത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മുഴക്കുന്ന് പോലീസ് സ്റ്റേഷനും അവിടത്തെ നാട്ടുകാരുടെ കമ്മിറ്റിയും.
  • . നിർദിഷ്ട സ്ഥലത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തികളും ജനകീയ കൂട്ടായ്മയിൽ തുടങ്ങിക്കഴിഞ്ഞു.
  • ഇപ്പോൾ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് കാക്കയങ്ങാട്-പാലാ റോഡിലുള്ള വാടക കെട്ടിട്ടത്തിലാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam muzhakkunnu police Station
കണ്ണൂർ: ഒരു നാട്ടിലെ പോലീസ് സ്റ്റേഷന് വേണ്ടി ആ നാട്ടിലെ ജനങ്ങൾ ജനകീയ കമ്മിറ്റി ഉണ്ടാക്കുകയും അതുവഴി വിലകൊടുത്ത് സ്ഥലം വാങ്ങുകയും ചെയ്യുക എന്നത് കേരളത്തിൽ ആദ്യത്തെ സംഭവമാണ്. അങ്ങനെ ചരിത്ര സംഭവത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മുഴക്കുന്ന് പോലീസ് സ്റ്റേഷനും അവിടത്തെ നാട്ടുകാരുടെ കമ്മിറ്റിയും.
കണ്ണൂർ സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്, വീഡിയോ കാണാം

ആ സ്ഥലത്ത് പോലീസ് സ്റ്റേഷൻ കെട്ടിടം പണിയാൻ സർക്കാർ 1.75 കോടി രൂപ അനുവദിച്ചതോടുകൂടി കെട്ടിടം പണിക്കുള്ള ഒരുക്കങ്ങളും തുടങ്ങി. നിർദിഷ്ട സ്ഥലത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തികളും ജനകീയ കൂട്ടായ്മയിൽ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് കാക്കയങ്ങാട്-പാലാ റോഡിലുള്ള വാടക കെട്ടിട്ടത്തിലാണ്.

കണ്ണൂര്‍ വിസിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു; തീപ്പന്തവുമായി കെ എസ് യു വിസിയുടെ വീട്ടിലേക്ക്... വീഡിയോ കാണാം

.ഈ വാടക കെട്ടിടവും ജനകീയ കമ്മിറ്റിയുടെ ഒറ്റ ദിവസത്തെ പ്രയത്നം കൊണ്ട് കണ്ടെത്തിയതാണ്. 2016 ജൂലായിൽ ഉൽഘാടനം ചെയ്ത പോലീസ് സ്റ്റേഷൻ പരിമിതമായ സൗകര്യങ്ങളോടുകൂടിയ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിന്റെ ആസൗകര്യങ്ങൾ മനസിലാക്കിയാണ് ജന പ്രതിനിധികളെയും വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നാട്ടുകാരുടെയും പങ്കാളി ത്തത്തോടെ ജനകീയ കമ്മിറ്റി രൂപീകരിച്ചത്.

അവസാന വഴിയും കൊട്ടിയടച്ച് പട്ടാളം! സെൻ്റ് മൈക്കിള്‍ സ്‌കൂളിലേക്ക് ഇനി എങ്ങനെ കടക്കും? വീഡിയോ കാണാം

കാക്കയങ്ങാട് ടൗണിന് സമീപം കാക്കയങ്ങാട് പുന്നാട് റോഡിൽ പിടാങ്ങോട് ലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലെ 45 സെന്റ് സ്ഥലം ആണ് 16 ലക്ഷം രൂപക്ക് വാങ്ങി ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ കഴിഞ്ഞ് മൂന്നു വർഷമായിട്ടും കെട്ടിടം പണിക്കുള്ള അനുമതി കിട്ടാഞ്ഞതും ഫണ്ട്‌ വകയിരുത്താത്തതും ചർച്ചയായിരുന്നു. ആദ്യ ഘട്ടത്തിൽ 36 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. ജനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്ത സ്ഥലത്തേക്കുള്ള റോഡ് നവീകരണത്തിന് ഭാഗമായി 5 മീറ്റർ വീതി കൂട്ടുന്ന പ്രവൃത്തിയും ജനകീയമായി തന്നെയാണ് നടന്നത്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്