അർജുൻ ആയങ്കിയുടെ കാർ അപസർപ്പക കഥയിലെ കഥാപാത്രമോ?

അർജുൻ ആയങ്കി വഴിയിൽ ഉപേക്ഷിച്ചു പോയ കാർ കേടു വരുത്തിയതെന്ന് കസ്റ്റംസ് പരിശോധനയിൽ തെളിഞ്ഞു. കസ്റ്റംസ് കണ്ണൂർ യൂനിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാറിൻ്റെ പ്രധാന ഭാഗങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായത്. കാർ കടത്തികൊണ്ടു വന്ന് ഉപേക്ഷിച്ചപ്പോൾ ബാറ്ററി, സ്റ്റിരിയോ മറ്റു പ്രധാന ഭാഗങ്ങൾ എന്നിവ അഴിച്ചെടുത്തു മാറ്റിയിരുന്നു. നമ്പർ പ്ളേറ്റും ഇളക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല താക്കേലില്ലാതെ കാർ ലോക്കുചെയ്തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഏറെ വിജനമായ കശുമാവിൻ തോട്ടത്തിൽ ചുള്ളി കൊമ്പുകളും പുല്ലുമിട്ട് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കാർ ഇവിടെ പശുവിനെ മേയ്ക്കാൻ പോയ തദ്ദേശിയരായ ചിലരാണ് കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് പരിയാരം പോലീസ് ക്രെയിൻ ഉപയോഗിച്ച് കാർ പൊക്കിയെടുത്ത് പ്രത്യേക വാഹനത്തിൽ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Samayam Malayalam 21 Jul 2021, 3:50 pm
Loading ...