കരാറുകാരൻ മുങ്ങി... എങ്ങുമെത്താതെ തലിച്ചാലം മെക്കാഡം റോഡ് നിര്‍മാണം

രണ്ടുവര്‍ഷം മുമ്പ് പ്രവൃത്തി തുടങ്ങിയ തങ്കയം തലിച്ചാലം റോഡിന്റെ അവസാന പ്രവൃത്തി നടത്താതെ കരാറുകാരന്‍. കഴിഞ്ഞ ഏപ്രിലില്‍ നിര്‍ത്തിയ പ്രവൃത്തി മഴ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ അവസാന ലെയര്‍ പണി ബാക്കി നില്‍ക്കെയാണ് കരാറുകാരന്‍ ഇത്തവണ പണി ഉപേക്ഷിച്ചു മുങ്ങിയത്. തങ്കയം ചക്രപാണി ക്ഷേത്രം, തലിച്ചാലം പാലം വഴി പയ്യന്നൂരിലേക്കുള്ള എളുപ്പ വഴി, രാമവില്യം റെയില്‍വെ ഗേറ്റിലേക്കുള്ള റോഡ് എന്നിങ്ങനെ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡിനാണ് ഈ ദുര്‍ഗതി.

Samayam Malayalam 29 Jan 2022, 6:45 pm
Loading ...