ആപ്പ്ജില്ല

'തരൂർ നയിക്കട്ടെ'; കൊല്ലത്ത് യൂത്ത് കോൺഗ്രസിൻ്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ

കൊല്ലത്ത് ശശി തരൂരിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'തരൂർ നയിക്കട്ടെ, കോൺ​ഗ്രസ് നില നിൽക്കട്ടെ' തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിലുള്ളത്.

guest Shameer-A | Lipi 12 Oct 2022, 3:26 pm

ഹൈലൈറ്റ്:

  • ശശി തരൂരിന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ.
  • കൊല്ലം നഗരത്തിലും വിവിധയിടങ്ങളിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
  • യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Shashi Tharoor Flex In Kollam
കൊല്ലത്ത് പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകൾ.
കൊല്ലം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊല്ലം നഗരത്തിലും വിവിധയിടങ്ങളിൽ ശശി തരൂരിന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'തരൂർ നയിക്കട്ടെ, കോൺഗ്രസ് നില നിൽക്കട്ടെ' തുടങ്ങിയ വാചകങ്ങളാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇരകളായി വിദ്യാർത്ഥിനികളും, കൊല്ലം ജില്ലയിലേക്ക് ലഹരി ഒഴുകുന്നു, എത്തുന്നത് ബെം​ഗളൂരുവിൽ നിന്ന്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് അനുകൂലമായി ഫ്ലക്സുകൾ കൊല്ലം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾക്കു പിന്നിൽ ഏത് ഘടകമാണെന്നു വ്യക്തമാക്കിയിട്ടില്ല.

എട്ടാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ക്ഷേത്ര പൂജാരി അറസ്റ്റിൽ
തരൂരിന് സമൂഹ മാധ്യമങ്ങളിലും വലിയ പിന്തുണ ലഭിക്കുന്നതിന് പിന്നാലെയാണ് കൂറ്റൻ ഫ്ലക്സുകളും ഉയരുന്നത്. നേരത്തെ കോട്ടയത്തും മറ്റു ചിലയിടങ്ങളിലും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ബോർഡുകളും തരൂരിനായി ഉയരുന്നത്. 'തരൂർ നയിക്കട്ടെ,
കോൺഗ്രസ് നിലനിൽക്കട്ടെ' തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലക്സ് ബോർഡുകൾ ഉയർന്ന സാഹചര്യത്തെ പറ്റി പ്രതികരിക്കാൻ നേതാക്കളും തയ്യാറായിട്ടില്ല.

കൊല്ലം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്