കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

യാത്രാക്കൂലിയെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് കൊല്ലം അഞ്ചാലുംമൂട്ടിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം. സംഭവം ചോദ്യം ചെയ്ത നാട്ടുകാരെ മറ്റൊരു യുവാവ് കത്തി കാട്ടി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.​​കൊല്ലം അഞ്ചാലുംമൂട് ജംഗ്ഷന് സമീപത്തെ ആശുപത്രിക്ക് സമീപം വെച്ചാണ് ഓട്ടോ ഡ്രൈവറായ അനിൽ കുമാറിന് മർദനമേറ്റത്ത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്നയാളാണ് മർദിച്ചത്. യാത്രാക്കൂലിയെ സംബന്ധിച്ചുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദന സമയത്ത് മറ്റൊരു യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനമേറ്റ് നിലത്തുവീണ ഓട്ടോ ഡൈവറെ കൂടുതൽ ആളുകളെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

Samayam Malayalam 28 Nov 2021, 2:33 pm
Loading ...