Please enable javascript.Kollam Ninth Standard Girl Farming,പച്ചക്കറി മുതൽ പൂ വരെ.. ഈ ഒൻപതാംക്ലാസുകാരി മിടുക്കിയാണ് - video report on ninth standard student akhila vegetable and flower cultivation - Samayam Malayalam

പച്ചക്കറി മുതൽ പൂ വരെ.. ഈ ഒൻപതാംക്ലാസുകാരി മിടുക്കിയാണ്

Samayam Malayalam 16 Sept 2022, 1:21 pm
Embed

അച്ഛനുമൊത്ത് പച്ചക്കറി കൃഷി ചെയ്യുന്ന കുട്ടി കർഷകയെ ആദരിച്ച് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. സദാനന്ദം കോട്ടൂർ ജംഗ്ഷനിലെ ഒൻപതാം ക്ലാസുകാരി അഖിലയ്ക്കാണ് പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് പുരസ്കാരം നൽകിയത്. പച്ചക്കറി കൃഷിക്ക് പുറമെ പൂ കൃഷിയിലും ഒരു കൈ നോക്കുകയാണ് അഖില. കോവിഡ് കാലത്ത് കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കിയ മുറ്റത്തെ പച്ചപ്പ് പദ്ധതിയിലൂടെയാണ് അഖില കൃഷിയുടെ ബാലപാഠങ്ങൾ അറിയുന്നത്. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ മുറ്റം നിറയെ വൈവിധ്യമാർന്ന പച്ചക്കറികളാണ് അച്ഛന്റെ സഹായത്തോടെ അഖില വിളയിച്ചത്. പയറും വെണ്ടയും ചീരയും വഴുതനയും ഉൾപ്പടെ പതിനൊന്ന് ഇനം പച്ചക്കറികൾ ഈ കൊച്ചു മിടുക്കിയുടെ വീട്ടുമുറ്റത്ത് വളർന്നു. രണ്ട് വർഷം മുൻപ് ആരംഭിച്ച കൃഷി അച്ഛനും മകളും പാതിവഴിയിൽ ഉപേക്ഷിച്ചില്ല. ഈ ഓണത്തിനും കൃഷിഭവനിലേക്ക് സ്വന്തമായി പച്ചക്കറികൾ നൽകി. ഇതിനിടെ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും അംഗീകാരവും തേടിയെത്തി.പച്ചക്കറി കൃഷിയിൽ വിജയം കൈവരിച്ചതോടെ ചെണ്ടുമല്ലി കൃഷി നടത്താനുള്ള പ്രൊജക്ട് കൂടി കൃഷിഭവൻ ഇവർക്ക് നൽകിയിരിക്കുകയാണ്. തൊട്ടടുത്ത വസ്തു പാട്ടത്തിനെടുത്ത് അച്ഛനും മകളും ആ ചലഞ്ചും ഏറ്റെടുത്തു.