ആപ്പ്ജില്ല

മറഡോണയ്ക്ക് സ്വർണത്തിൽ തീർത്ത സ്മാരകം; ആലോചനയുമായി ബോബി ചെമ്മണ്ണൂർ

ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ലോകമറിയുന്ന തരത്തില്‍ കേരളത്തിൽ സ്മാരകം ഒരുക്കുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍.

Lipi 26 Nov 2020, 7:10 pm
കോഴിക്കോട്: ആരാധകരെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് കേരളത്തില്‍ സ്മാരകം ഒരുക്കുമെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍. മറഡോണ എക്കാലവും ഓര്‍മിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കാട്ടിയ പകരംവയ്ക്കാനില്ലാത്ത ഇന്ദ്രജാലങ്ങള്‍ അദ്ദേഹത്തെ അമരനാക്കുന്നു. എങ്കിലും ലോകമറിയുന്ന തരത്തിലുള്ള ഒരു സ്മാരകം കേരളത്തില്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ സമയം മലയാളത്തോടു പറഞ്ഞു.
Samayam Malayalam Boby Chemmanur Maradona
ബോബി ചെമ്മണ്ണൂരും മറഡോണയും (ചിത്രം: The Economic Times)


Also Read: ഫുട്ബോൾ ആരാധകരുടെ വാർഡിൽ ജയപ്രതീക്ഷയിൽ 'ബ്രസീലിയ'; പേര് കൊണ്ട് താരമായി ഒരു സ്ഥാനാർഥി

ചെമ്മണ്ണൂര്‍ ഇൻ്റർനാഷണലിൻ്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്നതിലുപരി വ്യക്തിപരമായി തന്നോട് ഹൃദയബന്ധം സൂക്ഷിച്ചയാളാണ് മറഡോണ. ലോകം കൊതിക്കുന്നൊരു സൗഹൃദം കൈവന്നത് തനിക്കു ലഭിച്ച ഭാഗ്യമായാണ് കാണുന്നത്. ഫുട്‌ബോളറെന്ന നിലയില്‍ മാത്രമല്ല. നല്ലൊരു മനസിൻ്റെ ഉടമയെന്ന നിലയില്‍ക്കൂടിയാണ് താന്‍ മറഡോണയെ ആരാധിക്കുന്നതും സ്‌നേഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Also Read: ദേശീയ പണിമുടക്ക്; കോഴിക്കോട് നിശ്ചലം, പണിമുടക്ക് ബാധിക്കാതെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം

ജീവിതത്തില്‍ സന്ധ്യസന്ധത കൈവിടാത്ത, പണത്തോട് ആര്‍ത്തിയില്ലാത്ത വ്യക്തിയായിരുന്നു മറഡോണ. ലോകം അറിയുന്ന തരത്തില്‍ അവിസ്മരണീയമായൊരു സ്മാരകം അദ്ദേഹത്തിനൊരുക്കേണ്ടതുണ്ട്. മറഡോണയും ഫുട്‌ബോളും ചേര്‍ത്ത് സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു സ്മാരകം എന്ന ആശയമാണ് ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മനസിലേക്കു വന്നതെന്നും ബോബി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്